Flash News

ഫ്രഞ്ച് മാസിക ചാർലി ഹെബ്ഡോ മുഹമ്മദ് നബിയുടെ കാർട്ടൂൺ വീണ്ടും അച്ചടിച്ചു

September 1, 2020 , ആന്‍സി

ഫ്രാൻസിന്റെ ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോ 2015 ലെ ഭീകരാക്രമണത്തിനുശേഷം മുഹമ്മദ് നബിയുടെ കാർട്ടൂൺ വീണ്ടും പ്രസിദ്ധീകരിച്ചു. “ചരിത്രം മാറ്റിയെഴുതാനോ മായ്‌ക്കാനോ കഴിയില്ല” എന്നാണ് മാസികയുടെ ന്യായീകരണം.

2015 ജനുവരിയിൽ ‘ചാർലി ഹെബ്ഡോ’ ഓഫീസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ എഡിറ്റോറിയൽ ഓഫീസിലെ 12 അംഗങ്ങളും മൂന്ന് ആക്രമണകാരികളും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. നാളെ (ബുധനാഴ്ച)യാണ് ആക്രമണ കേസിലെ ആദ്യ വാദം കേൾക്കുന്നത്. അതിന്റെ തലേന്ന് ചൊവ്വാഴ്ചയാണ് മാഗസിൻ ഇക്കാര്യം അറിയിച്ചത്.

അക്രമികൾക്ക് ആയുധങ്ങളും ലോജിസ്റ്റിക്സും നൽകിയെന്ന് ആരോപിക്കപ്പെടുന്ന 13 പുരുഷന്മാർക്കും ഒരു സ്ത്രീക്കുമെതിരെ ബുധനാഴ്ച വാദം കേൾക്കും. ഈ ആഴ്ച കാർട്ടൂണിനൊപ്പം പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയലിൽ, ആക്രമണത്തിന് ശേഷം മുഹമ്മദിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിച്ചതായും എന്നാൽ കേസ് കേൾക്കാൻ തുടങ്ങിയപ്പോൾ അതു വേണമെന്ന് തോന്നിയതായും മാഗസിൻ പറഞ്ഞു.

മാസികയുടെ ഡയറക്ടര്‍ ലോറന്റ് റിസ് സൗറിസ്യു (Laurent Ris Sourisue) എഡിറ്റോറിയലിൽ എഴുതി – “ഞങ്ങൾ ഒരിക്കലും വഴങ്ങുകയില്ല, ഒരിക്കലും ഉപേക്ഷിക്കുകയുമില്ല. ചാർലി ഹെബ്ഡോയുടെ പുതിയ പതിപ്പിൽ, മുഹമ്മദ് സാഹിബിന്റെ കാർട്ടൂൺ ഉൾപ്പെടെ ഡസൻ കണക്കിന് കാർട്ടൂണുകൾ ആദ്യ പേജിൽ പ്രസിദ്ധീകരിച്ചു. കാർട്ടൂണിസ്റ്റ് ജീൻ കബൂട്ട് 2015 ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കാർട്ടൂണിനൊപ്പം മാഗസിൻ ”All this, just for that’ എന്ന തലക്കെട്ടാണ് നൽകിയിരിക്കുന്നത്.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top