Flash News

അനുവിന്റെ കുഴിമാടത്തിൽ നിന്നും ഉയരുന്ന പോരാട്ട വീര്യം ജനമുന്നേറ്റമായി നാടാകെ പടരും: കുമ്മനം രാജശേഖരൻ

September 2, 2020 , പ്രസ് റിലീസ്

തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉന്നത സ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതിൽ മനം നൊന്ത് ജീവൻ ഒടുക്കിയ തിരുവനന്തപുരം കുന്നത്തുകാൽ അനുവിന്റെ വീട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു.

ഫെയിസ്‍ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

പോരാട്ട വീര്യം പകർന്ന് അനുവിന്റെ ജീവത്യാഗം.

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉന്നത സ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതിൽ മനം നൊന്ത് ജീവൻ ഒടുക്കിയ തിരുവനന്തപുരംകുന്നത്തുകാൽ അനുവിന്റെ വീട് സന്ദർശിക്കുകയുണ്ടായി.

കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അനു എന്ന യുവാവ് വിട്ടുപിരിഞ്ഞതിലുള്ള തീരാദുഃഖത്തിന്റെ വേദനയിൽ പിടയുന്ന അച്ഛനെയും അമ്മയെയും ബന്ധു മിത്രാദികളെയും കണ്ടു സമാശ്വസിപ്പിച്ചു. എക്സൈസ് വകുപ്പിൽ നല്ലൊരു ജോലി എന്ന സ്വപ്നം നെഞ്ചിലേറ്റി ദീർഘനാളായി കഷ്ടപ്പെട്ട് പഠിച്ച അനു നാടിന്റെ അഭിമാനമായിരുന്നു. നല്ല ബുദ്ധി, പഠന ശേഷി , ഉജ്ജ്വലവ്യക്തിത്വം, അനിതരസാധാരണമായ സാമർത്ഥ്യം, വിനയാന്വിതമായ പെരുമാറ്റം..തുടങ്ങി നല്ലതേ നാട്ടുകാർക്ക് അനുവിനെപ്പറ്റിപറയാനുള്ളു.

കുട്ടികൾക്ക് ട്യുഷൻ നൽകിയും, നല്ല പ്രതിഭകളെ കണ്ടെത്തിയും ഭാവി വാഗ്ദാനങ്ങളെ കരുപ്പിടിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. എല്ലാം നഷ്ടപ്പെട്ടുവെന്നു മാത്രമേ ആർക്കും പറയാനുള്ളു.

അനു വിടവാങ്ങി ദിവസങ്ങളേറെയായിട്ടും സർക്കാർ പ്രതിനിധികളാരും വീട്ടിൽ ഇതുവരെ വന്നില്ല. പാവപ്പെട്ട കുടുംബത്തിന്റെ ഭാവി ഇരുട്ടിലാക്കിയതിന്റെ മനോദുഃഖം മനസിലാക്കി വേണ്ട സഹായം ചെയ്യാൻ സർക്കാർ മുന്നോട്ട് വരണം. ഒരു വില്ലേജ്ഓഫീസർ പോലും വിവരം തിരക്കാൻ എത്തിയില്ല. ലക്ഷക്കണക്കായ തൊഴിൽ രഹിതരും റാങ്ക് ലഭിച്ചവരുമായ യുവാക്കളുടെ കണ്ണീരും അമർഷവും ഉൽഘണ്ഠയും നെഞ്ചിലേറ്റിയാണ് വീടിന് സമീപം സത്യാഗ്രഹികൾ ദിവസവും സമരം ചെയ്യുന്നത്. ഇനി ഒരു റാങ്ക് ഹോൾഡർക്കും ഈ ദുഃസ്ഥിതി ഉണ്ടാവരുത് . ലിസ്റ്റിന്റെ കാലാവധി നീട്ടി എല്ലാ റാങ്കുകാരെയും നിയമിക്കണം. പിൻവാതിൽ നിയമനങ്ങൾ നിർത്തിവെക്കണം. വൻകിട പ്രോജെക്റ്റുകൾക്ക് കൺസൾട്ടൻസി വഴി താൽകാലിക നിയമനങ്ങൾനടത്തുന്നതുമൂലം കഷ്ടപ്പെട്ടു പഠിച്ചു റാങ്ക് നേടിയവർ വഴിയാധാരമാവുകയാണ്. സ്വപ്ന സുരേഷ്, അരുൺ ബാലചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ താക്കോൽ സ്ഥാനങ്ങളിൽ എത്തുന്നു. പരീക്ഷ, ഇന്റർവ്യൂ, യോഗ്യത തുടങ്ങിയവ ഒന്നും കൂടാതെയാണ് ലക്ഷക്കണക്കിന് രൂപ ശമ്പളത്തിന് ഇവർ നിയമിതരാകുന്നത്.

സാമൂഹ്യനീതി നിഷേധിക്കപ്പെട്ട യുവ ലക്ഷങ്ങളുടെ അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള സമര കാഹളമാണ് കുന്നത്തുകാൽ ഉയരുന്നത്. അനുവിന്റെ കുഴിമാടത്തിൽ നിന്നും ഉയരുന്ന പോരാട്ട വീര്യം ഭരണാധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തെ തച്ചുടക്കാനുള്ള ശേഷി സമാര്‍ജിച്ച് വലിയൊരു ജനമുന്നേറ്റമായി നാടാകെ പടരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top