Flash News
പ്രസിഡന്റിന്റെ മാപ്പിന് കൈക്കൂലി; യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചു   ****    സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****   

ഇന്ത്യൻ സ്കൂൾ കമ്മിറ്റി രക്ഷിതാക്കളെയും അദ്ധ്യാപകരേയും ഭീഷണിപ്പെടുത്തരുത്: യു.പി.പി

September 2, 2020 , യു.പി.പി. പ്രസ് റിലീസ്

ഇന്ത്യൻ സ്കൂളിന്റ ഇപ്പോഴത്തെ ഭരണസമിതി ഈ കോവിഡ് കാലത്തു ഫീസ് കുടിശ്ശികയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസ്സുകളിലോ ക്ലാസ്സ് മുറികളിലോ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി മുഴക്കുന്നത് തികച്ചും അപലപനീയമണ്.

എല്ലാ വർഷത്തെയും ജനറൽ ബോഡിയിൽ സ്കൂൾ ലാഭത്തിലാണെന്ന് ഫിനാൻഷ്യൽ റിപ്പോർട്ട് ഇറക്കുകയും വീമ്പു പറയുകയും ചെയ്യുന്നവർ ഇനിയെങ്കിലും രക്ഷിതാക്കളോട് മാപ്പു പറഞ്ഞു പോകുകയാണ് വേണ്ടതെന്ന് യുപിപി ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ ഫീസിന്റെ കുടിശ്ശിക ഇത്രയേറെ കൂടിവരാൻ കാരണം നിലവിലെ കമ്മിറ്റിയുടെയും ഭരണകർത്താക്കളുടെയും പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയും ഒന്ന് മാത്രമാണ്

തങ്ങൾ അധികാരത്തിലെത്തിയാൽ അനാവശ്യ ചിലവുകളൊഴിവാക്കി ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞവർ ആദ്യത്തെ മൂന്ന് വർഷത്തിനിടയ്ക്കു തന്നെ രക്ഷിതാക്കൾക്ക് താങ്ങാനാവാത്ത വിധം ഫീസ് കൂട്ടുകയാണ് ചെയ്തത്. മൂന്ന് വർഷത്തിന് ശേഷം തികഞ്ഞ ക്രമക്കേടിലൂടെ അധികാരത്തിയപ്പോഴും ഇനി ഫീസ് കൂട്ടില്ല എന്ന് പറഞ്ഞവർ എത്ര തവണ ഫീസ് കൂട്ടിയെന്നത് ഓരോ രക്ഷിതാവിനും അറിയാവുന്ന കാര്യമാണ്.

ഇതിനൊക്കെ പുറമെ പ്രതിപക്ഷമായ യു.പി.പി യും മുഴുവൻ രക്ഷിതാക്കളും കോവിഡ് സാഹചര്യത്തിൽ അധ്യാപകർക്കും, ജീവനക്കാർക്കും വേതനം കൊടുക്കാനും അത്യാവശ്യ കാര്യങ്ങൾ നടന്നുപോകാനും മാത്രം മതിയാവുന്നതിലേറെ വരുന്ന ട്യൂഷൻ ഫീസ് മാത്രം രക്ഷിതാക്കളിൽ നിന്ന് ഈടാക്കണമെന്നു പലതവണ അഭ്യർത്ഥിച്ചിട്ടും പാവം രക്ഷിതാക്കളെ ദ്രോഹിച്ചു കൊണ്ട് ഇഷ്ടക്കാർക്കു വീതം വെച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രക്ഷിതാക്കളിൽ നിന്നും മുഴുവൻ സംഖ്യയും പിരിച്ചെടുത്തിട്ടും ഇപ്പോൾ ഇല്ലായ്മ പറയുന്നതിലെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്തവരാണ് ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളെന്നു ബന്ധപ്പെട്ടവർ കരുതരുത്.

ഒഴിവു ദിവസങ്ങളിൽ സ്കൂളിലെ വില കൂടിയ സാധനങ്ങൾ പട്ടാപകൽ ട്രെക്കുകളിൽ കയറ്റി പോകുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരെ വീണ്ടും ചീർത്തു കൊഴുപ്പിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിത്.

ഇന്നത്തെ സാഹചര്യത്തിൽ ലോകത്താകമാനം ഉള്ളത് പോലെ തന്നെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും കൃത്യമായ ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജീവിതച്ചെലവ് തരപ്പെടുത്താനാവാതെ ബുദ്ധിമുട്ടുന്ന ബഹു ഭൂരിഭാഗം വരുന്ന രക്ഷിതാക്കൾക്ക് ഉത്തരവാദപ്പെട്ട ഒരു കമ്മറ്റി എന്ന നിലയിൽ എല്ലാ ഫീസുകളും ഒഴിവാക്കി കൊടുക്കേണ്ട സാഹചര്യത്തിൽ ട്യൂഷൻ ഫീസിന് പുറമെ ഇന്ന് വിദ്യാർത്ഥികൾ ഉപയോഗിക്കുക പോലും ചെയ്യാത്ത എ സി യുടെയും ലാബിന്റെയും പോലുള്ള കുറെ അനുബന്ധ ഫീസുകൾ കൂടി കവർന്നെടുക്കുന്നത് ഒട്ടും ധാർമികതയില്ലായ്മയും വലിയ അന്യായവുമാണ്.

ഇത്രയൊക്കെ പിരിച്ചെടുത്തിട്ടും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും എല്ലാ മാസവും വേതനം പോലും കൃത്യമായി നൽകാത്ത സാഹചര്യമാണുള്ളത്. ഇത് എന്ത് കൊണ്ടാണ് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

തങ്ങൾക്ക് ഓശാന പാടുന്ന അധ്യാപകർക്കും ജീവനക്കാർക്കും കൈ നിറയെ ശമ്പളവും ബാക്കിയുള്ളവർക്കു ഇരുപത്തഞ്ചു ശതമാനവും അൻപത് ശതമാനവും മാത്രം ശമ്പളവും കൊടുക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും യു.പി.പി ചോദിച്ചു.

ഇനി തുടങ്ങാനിരിക്കുന്ന ഓൺലൈനും അല്ലാത്തതുമായ ക്‌ളാസ്സുകളിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കണമെന്നും ഫീസ് കുടിശ്ശിക ഉള്ളവർക്ക് എല്ലാ മാസത്തേയും ഫീസിന്റെ കൂടെ വലിയ ഭാരമാകാത്ത രീതിയിൽ ഗഡുക്കളായി കുടിശ്ശിക അടച്ചു തീർക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നും യു.പി.പി നേതാക്കളായ എബ്രഹാം ജോൺ, അനിൽ യു.കെ, റഫീഖ് അബ്ദുള്ള, എഫ്.എം. ഫൈസൽ, ജ്യോതിഷ് പണിക്കർ, ചന്ദ്രബോസ്, ശ്രീധർ തേറമ്പിൽ, മോനി ഓടിക്കണ്ടത്തിൽ, ബിജു ജോർജ്, ഹാരിസ്, ദീപക് മേനോൻ, എബി തോമസ്, തരകൻ, അൻവർ ശൂരനാട്, മുഹമ്മദലി,സുനീഷ്, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top