Flash News

സോഷ്യലിസം (കവിത)

September 2, 2020 , കാരൂർ സോമൻ

പത്തു രൂപ കടം തരാമോ, നാളെ തരാം
തിരികെ തരേണ്ട, യിതാ നൂറു രൂപ
വേണ്ട, എനിക്ക് പത്തു രൂപ മതി
സാരമില്ല, ആവശ്യം കഴിഞ്ഞുള്ളത്
ആർക്കെങ്കിലും ആവശ്യക്കാർക്ക് കൊടുത്തേക്കു

എനിക്കൊരു ഹൃദയം തരാമോ, തിരികെ തരാനാവില്ല
ഇതാ ഹ്ര്യദയം കരളും രക്തവും മഞ്ജയും മാംസവും
തിരികെ തരേണ്ടതില്ല, വെടിയുതിർക്കാൻ
എ.കെ.47 ഗണ്ണ൦,കാണുക,വ്യക്ക,ഞരമ്പുകൾ, മനസ്സും
മനസ്സ് വേണ്ട, യതു പേടിപ്പെടുത്തു൦ ഭീതിയാണ്
സാരമില്ല ആവശ്യം കഴിഞ്ഞുള്ളത്
ആർക്കെങ്കിലും ആവശ്യക്കാർക്ക് കൊടുത്തേക്കു

എനിക്കൊരു ജീവിതം തരാമോ, പകരം തരാനാവില്ല
ഇതാ ജന്മവും ജീവിതവും, പകരമൊന്നും വേണ്ട
ജീവിതത്തിനൊപ്പം സോഷ്യലിസവും
ഒരു പച്ചിലയും തരാം
ഒഴുക്കിൽ ഒരു ഉറുമ്പു പെട്ടുപോയാൽ
ഇട്ടു കൊടുക്കാൻ മറക്കരുത് പ്രത്യുപകാരം ഇരക്കരുത്
ഇത്രയുമൊന്നും ആവശ്യമില്ല, സാരമില്ല
ആവശ്യം കഴിഞ്ഞുള്ളത്
ആർക്കെങ്കിലും ആവശ്യക്കാർക്ക് കൊടുത്തേക്കു
സോഷ്യലിസത്തിന് മതിയായി
കൊള്ളയും കൊലയും ചതിയും
ആത്മഹത്യക്ക് വഴി തേടി പാവങ്ങൾ
ഇന്ത്യൻ റെയിൽപാതയിൽ തലവെച്ചു കിടന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top