ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA ) ന്യൂയോർക്കിന്റെ ഓണാഘോഷം കോവിഡ് കാലമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെ ഓഗസ്റ്റ് 30 ന് ന്യൂയോർക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന് ഹാളിൽ വെച്ച് ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാതെ നടത്തി.
മലയാളിക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ഓണം. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരിമിച്ചാഘോഷിക്കുന്ന ഓണം പോലെ ഓരാഘോഷം ലോകത്തിൽ എവിടേയെങ്കിലും കാണുമോ എന്ന് തന്നെ സംശയം ആണ്. പക്ഷേ ഈ വര്‍ഷത്തെ ഓണത്തിന് നാം എല്ലാം കൊറോണ എന്ന വൈറസിനെ പറ്റിയുള്ള ഭയത്തിലാണ്. എന്നു വിചാരിച്ചു നമുക്ക് പൂക്കളെയും, പൂക്കാലത്തേയും, മാവേലി മന്നനെയും മറക്കുവാൻ പറ്റുമോ.
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA ) ന്യൂയോർക്കിന്റെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, കമ്മിറ്റി മെമ്പേഴ്സ് ആയ ബേബി ജോസ്, ജയ്സൺ ജോസഫ്, പൊന്നച്ചൻ ചാക്കൊ, തോമസ് കോലാടി, ജെയിംസ് മാത്യു, എസ്. എസ്. പ്രകാശ്, സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ന്യൂയോർക്ക് ബഡീസ് എന്ന കൂട്ടായ്മയിൽ നിന്നും കുഞ്ഞുമലയിൽ, ബേബി ജോസ്, രാജു എബ്രഹാം, കളത്തിൽ വർഗീസ്, ഡോ. ജെറി ചാക്കോ, ഫിലിപ്പ് മഠത്തിൽ, അഡ്വ. കരുവേലി, ബെഞ്ചമിൻ ജോർജ്, മാത്യൂസ് തോമസ്, ചാക്കോ കോയിക്കലേത്തു, രാജൻ കോലാടി തുടങ്ങിയവർ ഓണാശംസ നേർന്നു സംസാരിച്ചു.
ചെണ്ടമേളവും, താലപ്പൊലിയും ഒന്നും ഇല്ലായിരുന്നു എങ്കിൽക്കൂടി വിഭവസമാർദ്ധമായ സദ്യ പൊടിപൊളിച്ചു. ഓണത്തിനെപ്പോഴും ഓർമകളുടെ ഗന്ധമാണ്. അതിൽ ഏറ്റവും പ്രധാനം സദ്യ തന്നെ കായ വറുത്തതിന്റെ, പാലട പായസത്തിന്റെ, വെന്ത വെളിച്ചെണ്ണയുടെ, തീയലിന്റെ, നെയ്യൊഴിച്ച പരിപ്പ് കൂട്ടാന്റെ, കുറുക്കു കാളന്റെ, വറുത്തെരിശ്ശേരിയുടെ അങ്ങനെ പലതിന്റെയും മണം ചുറ്റും വന്നങ്ങു നിറയും. അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കാനും ഡോ. ജേക്കബ് തോമസിനും കുടെയുള്ളവർക്കും കഴിഞ്ഞു.
ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്കിയ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും എണ്ണപ്പെടുന്നുള്ളൂ. ഓർമകളുടെ സുഗന്ധം മനസ്സിലാകെ നിറച്ചുകൊണ്ട് ഈ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും എസ്.എസ് പ്രകാശ് നന്ദി രേഖപ്പെടുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply