Flash News

പമ്പ കരുതലോടെ ഓണം ആഘോഷിച്ചു

September 3, 2020 , ജോര്‍ജ്ജ് ഓലിക്കല്‍

ഫിലഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍ പരിമിതമായ ചുറ്റുപാടില്‍ മലയാളികളുടെ ഗതകാല സമ്പദ്‌സമൃദ്ധിയുടെയും സമഭാവനയുടെയും ഓര്‍മ്മകളെ ഉദ്ദീപിപ്പിക്കുന്ന ഉത്സവമായ ഓണം പ്രത്രീകാത്മകമായി ആഘോഷിച്ചു.

കോവിഡ് മഹാമാരിയുടെ ഭീകരതയിലൂടെ കടന്നുപോകുന്ന മാനവരാശിയുടെ ജീവിതക്രമങ്ങളില്‍ വന്ന വ്യതിയാനങ്ങള്‍ ഏറെയാണ്. ആഡംബരങ്ങളില്ല, ആഘോഷങ്ങളില്ല, ആള്‍ക്കുട്ടമില്ല, ഇങ്ങനെയും ജീവിതമാകാം എന്ന് ഈ കോവിഡ് കാലം പഠിപ്പിക്കുന്നു.

സാമൂഹിക അകലം പാലിക്കുക എന്ന ഉത്തരവാദിത്വം ഉള്‍ക്കൊണ്ട് ലളിതമായി ഒരുക്കിയ ഓണാഘോഷത്തിന് പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് 19 മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍അര്‍പ്പിച്ചു. ഓണം ഗതകാല ഐശ്വര്യങ്ങളുടെ കഥ പറയുന്നതോടൊപ്പം നല്ല നാളെയെപ്പറ്റിയുള്ള പ്രത്യാശയും നല്‍കുന്നുണ്ടെന്നും അതിനാല്‍ ദുരിതപുര്‍ണ്ണമായ ഈ കാലവും കടന്ന് സന്തോഷവും ഭീതിരഹിതവുമായ കാലം വരുമെന്നും പ്രസിഡന്റ് ഓണസന്ദേശത്തില്‍ പറഞ്ഞു.

ട്രൈസ്‌സ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല, സി.ഐ.ഒ ചെയര്‍മാന്‍ സുധ കര്‍ത്ത, പമ്പ ഭാരവാഹികളായ അറ്റോര്‍ണി ബാബു വറുഗീസ്, ജോര്‍ജ്ജ് ഓലിക്കല്‍, ഫിലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, മാക്‌സ്‌വെല്‍ ഗിഫോര്‍ഡ്, റോണി വറുഗീസ്, പമ്പ വിമന്‍സ് ഫോറം അംഗങ്ങളായ റെയ്ച്ചല്‍ അലക്‌സ് ഗ്രേസി മോഡി, സെലിന്‍ ജോര്‍ജ്ജ്, ജയ സുമോദ് എന്നിവരും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. പമ്പ മുന്‍ പ്രസിഡന്റ് ‌മോഡി ജേക്കബ് ആഘോഷ പരിപാടികള്‍ക്ക് ആതിഥ്യമരുളി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top