- Malayalam Daily News - https://www.malayalamdailynews.com -

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’; മിഷിഗണില്‍ നിന്നും വേറിട്ടൊരു തിരുവാതിരക്കളി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്നു ശാന്തിയും സമാധാനവുമുണ്ടാവട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഈ വര്‍ഷം മഹാബലിയെ വരവേല്‍ക്കാനായി അവതരിപ്പിച്ച തിരുവാതിരക്കളി ശ്രദ്ധേയമാവുന്നു.

സാമൂഹിക അകലം പാലിച്ചു കൊണ്ട് അമ്മമാരും മക്കളും ചേര്‍ന്ന് വളരെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കേരളത്തിലെ ചിറക്കരയില്‍ നിന്നും വസന്ത നായര്‍, അശ്വതി ഹരിജിത്ത്, രേവതി രമേഷ്, നന്ദന, കീര്‍ത്തന, ദേവനന്ദ, അടൂര്‍ ചാരുമൂട്‌ നിന്നും സൂര്യഹരി, മാളവിക, പുനലൂര്‍ ചെമ്മന്തൂര് നിന്നും ദേവി ഗിരീഷ്‌, ഗായത്രി, ഒകിമോസ് മിച്ചിഗണില്‍ നിന്നും ശ്രീലക്ഷ്മി രാജേഷ്‌, സാന്ദ്ര, നികിത എന്നിവരടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഈ സംരംഭത്തിന് പിന്നില്‍.

എല്ലാ വ്യാധികളും നീക്കി ലോകമെമ്പാടും സൌഭാഗ്യമുണ്ടാവട്ടെയെന്ന പ്രാര്‍ത്ഥനയോടെയും അതോടൊപ്പം ഓണാശംസകളും നേര്‍ന്നുകൊണ്ട് തിരുവാതിരക്കളി മംഗളം ചൊല്ലി അവസാനിപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]