ദൃശ്യചാരുതയുടെ ആത്‌മാവ്‌ നഷ്ടപെടാതെ കൈരളി ഇരുപതാം വർഷത്തിലേക്ക്

മലയാളത്തിന്റെ ദൃശ്യചാരുത ജാലകം തുറന്നിട്ട 20 വർഷങ്ങൾ. നിലാവിന് കീഴിൽ നിവർന്നു നിന്ന അനുരഞ്ജനരഹിതമായ മാധ്യമ ജാഗ്രതയുടെ 20 വർഷങ്ങൾ. രണ്ടായിരത്തിലെ ചിങ്ങപ്പിറവിയോട് ഒപ്പമാണ് മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡും അതിന്റെ കാഴ്ചയായ കൈരളിയും പിറന്നത്. മലയാളിയുടെ ധീര ഭുവിന്റെ അതിരുകൾ കടന്നു ഇന്ത്യയുടെ ചക്രവാളത്തിനു അപ്പുറത്തേക്ക് പറന്ന്, ഒരു ദേശം ലോകത്തിന്റെ മുഴവൻ കാഴ്ചയായി പടർന്നു പന്തലിച്ച വർഷങ്ങൾ. സാമൂഹ്യ ബാധ്യതകൾ കൈവിടാതെ ടെലിവിഷിനെ വെറും ആനന്ദ വ്യവസായമാക്കി ആത്‌മാവ് അടിയറവക്കാത്തതിനാലാണ് കൈരളി വെറുമൊരു ചാനലാകാതെ വേറിട്ട ചാനൽ ആയത്.

മലയാളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും സർഗാത്മകമായി സമ്മേളിച്ച ദൃശ്യനുഭവമായിരുന്നു കൈരളിയുടെ കൈമുതൽ. അതെ, അമേരിക്കയിലെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 16 വർഷങ്ങൾ പിന്നിട്ടു. ഇക്കാലം മികച്ച ടെലിവിഷൻ പരിപാടികളിലൂടെ വടക്കേ അമേരിക്കയിലെ മലയാളികളുടെ നെഞ്ചിൽ ഇടം പിടിച്ചു മുന്നേറുന്നു. ഡിഷ് നെറ്റ്‌വര്‍ക്കിലും, സ്ലിംഗ് ഐപി ടിവിയിലും, യപ്പ് ടിവിയിലും കൈരളിയും അനുബന്ധ ചാനലുകളും (കൈരളി, കൈരളി ന്യൂസ്, വി ടീവീ, കൈരളി അറേബ്യ ) പ്രേക്ഷകർ കാണുന്നു.

കൈരളിയുടെ നേടുംതൂണുകളായ ഭരത് മമ്മൂട്ടിയും മാധ്യമ രംഗത്തെ കേരളത്തിലെ ഒന്നാമനായ ജോൺ ബ്രിട്ടാസും കൈരളിയെ നയിക്കുമ്പോൾ, വടക്കേ അമേരിക്കയിലെ അതിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മലയാളികള്‍ക്ക് സുപരിചതരായ ജോസ് കാടാപുറവും, മികച്ച ക്യാമറ വിദഗ്ദ്ധരും, സാംസകാരിക പ്രവർത്തകരും, വിവിധ രംഗങ്ങളിലെ പ്രൊഫെഷണൽസും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയിലും ഉള്ള യൂസ് എ വീക്കിലി ന്യൂസ്, പുറമെ അമേരിക്കൻ ഫോക്കസിൽ ഓർമ്മസ്പര്‍ശവും അമേരിക്കയില്‍ നിന്ന് പ്രേക്ഷകരിൽ എത്തിക്കുന്നു. കൈരളി അമേരിക്കയിൽ നിന്ന് ഉടൻ പുതിയ സിറ്റ് കോം ആരംഭിക്കുന്നു. ഞങ്ങളുടെ നാഷണൽ ടീമിനെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു. എല്ലാവരും നിങ്ങൾക്കു സുപരിചിതരാണ്.

പിന്നിട്ട വഴികളിൽ ഞങ്ങൾക്കു താങ്ങായ എല്ലാ സുഹൃത്തുകൾക്കും തിരുവോണത്തിന്റെ ഐശ്വര്യവും സന്തോഷവും നേരുന്നതോടപ്പം മുമ്പോട്ടുള്ള യാത്രയിൽ നിങ്ങൾ ഓരോരുത്തരും കൈരളിയുടെ കൂടെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ…..

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment