ടെക്സസില്‍ സ്കൂൾ നഴ്സ് കോവിഡ്-19 ബാധിച്ചു മരിച്ചു

ടെക്സസ്: ടെക്സസിലെ കാത്തി വിദ്യാഭ്യാസ ജില്ലയില്‍ പെട്ട മോർട്ടൻ റാഞ്ച് ഹൈസ്കൂളിൽ കഴിഞ്ഞ 22 വർഷമായി നഴ്സായി പ്രവർത്തിക്കുന്ന കെല്ലി ബാൾസർ കോവിഡ്-19 ബാധിച്ചു മരിച്ചു.

സെപ്റ്റംബർ 4 നു സ്കൂൾ പ്രിൻസിപ്പൽ ജൂലി ഹിൻസനാണ് സഹപ്രവർത്തകയുടെ മരണം അറിയിച്ചത്. ഓഗസ്റ്റ് 8 ന് കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയ കെല്ലി, ഒരു മാസത്തോളം രോഗവുമായി പടപൊരുതിയെങ്കിലും മരണപ്പെടുകയായിരുന്നു.

ഇതേ സ്കൂളിലെ അദ്ധ്യാപകനും ഗുസ്തി പരിശീലകനുമായ മാർക്കാണ് ഭർത്താവ്. മകൻ യു.ടി.സാൻ അന്‍റോണിയൊ വിദ്യാർഥിയാണ്.

നീണ്ട അവധി കഴിഞ്ഞു സ്കൂളില്‍ തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് കൗൺസിലിംഗിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന അദ്ധ്യാപിക പറഞ്ഞു. മരണപ്പെട്ട നഴ്സ് കെല്ലിയുടെ പേരിൽ ഗൊ ഫണ്ട് മീ (Go fund me.com) എന്ന വെബ്പേജ് ആരംഭിച്ചിട്ടുണ്ട്.
കെല്ലിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മോർട്ടൻ റാഞ്ച് നിവാസികള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment