സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം ഇപ്പോഴും വര്ദ്ധനാവസ്ഥയിലാണെന്ന് ഇന്നത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് 2655 പേര്‍ക്കാണ് വൈറാസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനൊന്നു മരണങ്ങളും നടന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 2111 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 40162 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. സംസ്ഥാനമൊട്ടാകെ 21,800 പേര് ഇപ്പോഴും രോഗത്തിന്റെ പിടിയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തിലൂടെ അറിയിച്ചതാണിത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ ഉള്ളത് തിരുവനന്തപുരത്താണ്. നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായിരത്തിലധികമാണ്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് ഇത് വിരൽചൂണ്ടുന്നത്.കൊല്ലത്ത് കോർപറേഷൻ പരിധിയിൽ കൂടുതൽ രോഗബാധയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മുനിസിപ്പാലിറ്റിയിൽ സമ്ബർക്ക വ്യാപനം കൂടുന്നു. ഇടുക്കി ജില്ലയിൽ 87 ശതമാനം രോഗമുക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/PinarayiVijayan/videos/395918794725983/
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news