Flash News

വെറ്ററൻസ് വിഷയത്തിൽ ഫോക്സ് ന്യൂസ് റിപ്പോർട്ടറെ പുറത്താക്കണമെന്ന് ട്രം‌പ്

September 6, 2020 , അജു വാരിക്കാട്

പ്രസിഡന്റ് ട്രംപ് സൈന്യത്തെ അപമാനിച്ചുവെന്ന വാദം സ്ഥിരീകരിച്ചതരത്തിൽ വാർത്ത കൊടുത്തതിനെ തുടർന്ന് ഫോക്സ് ന്യൂസിന്റെ ദേശീയ സുരക്ഷാ ലേഖകനെ ജോലിയിൽ നിന്നും പുറത്താക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട നാവിക സൈനികരെ “പരാജിതർ”, “സക്കറുകൾ” എന്ന് ട്രംപ് വിളിച്ചതായി അറ്റ്‌ലാന്റിക് മാഗസിൻ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ട്രംപ് പ്രതിരോധത്തിലായിരുന്നു.

മോശം കാലാവസ്ഥയെ തുടർന്നാണ് അന്ന് ഐസ്നെ-മർനെ അമേരിക്കൻ സെമിത്തേരി സന്ദർശിക്കാൻ കഴിയാതിരുന്നത് എന്നായിരുന്നു അന്ന് ഔദ്യാഗികമായി പറഞ്ഞിരുന്നത്.

എന്നാൽ ഐസ്നെ-മർനെ അമേരിക്കൻ സെമിത്തേരി സന്ദർശിക്കാതിരുന്നത്തിനു കാലാവസ്ഥ അല്ല കാരണം എന്ന് ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് ജെന്നിഫർ ഗ്രിഫിൻ രണ്ടു മുൻ ഉദ്യോഗസ്ഥർ തന്നോട് വെളിപ്പെടുത്തിയതായി സ്ഥിരീകരിച്ചിരുന്നു.

സൈന്യത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ട്രംപ് “സക്കറുകൾ” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട മറ്റൊരു പശ്ചാത്തലത്തിലാണെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ജെന്നിഫർ സ്ഥിരീകരിച്ചത്.

“വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് ട്രംപ് ഒരിക്കൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇത് ഒരു വിഡ്ഢിത്ത യുദ്ധമാണ്. പോയ ഏതൊരാളും സക്കേഴ്സ് ആണ്”, “ഒരുപക്ഷെ ഇത് ട്രംപിന്റെ സ്വഭാവ ന്യൂനതയായിരിക്കും. ആരെങ്കിലും അവരുടെ രാജ്യത്തിനായി ജീവൻ നൽകുന്നതിന്റെ വില അദ്ദേഹത്തിന് മനസിലാവുന്നില്ല, അത് അദ്ദേഹം വിലമതിക്കുന്നില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെന്നിഫർ പറഞ്ഞു. ഈ വാർത്തയാണ് ട്രംപിനെ ചൊടിപ്പിച്ചത്.

പ്രകോപിതനായ ട്രംപ് വെള്ളിയാഴ്ച വൈകി ചെയ്ത ട്വീറ്റിൽ ഇങ്ങനെ എഴുതി : “ഇത്തരത്തിലുള്ള റിപ്പോർട്ടിംഗ് ചെയ്ത ജെന്നിഫർ ഗ്രിഫിനെ പുറത്താക്കണം. ഞങ്ങളുടെ അഭിപ്രായം അറിയാൻ അവർ വിളിച്ചില്ല”

ദി അറ്റ്ലാന്റിക് പുറത്തുവിട്ട വാർത്തയുടെ പശ്ചാത്തലത്തിൽ ട്രംപ് തന്നെ ശക്തമായി പ്രതിരോധിച്ചു, ഇത് വ്യാജ വാർത്തയാണെന്ന് പറഞ്ഞു ട്വീറ്റ് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മാസികയുടെ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗിനെ അദ്ദേഹം “സ്ലിംബോൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

പതിവായി ട്രംപ് സൗഹൃദമായ ഫോക്സ് ന്യൂസ്, ഗ്രിഫിന്റെ റിപ്പോർട്ടിംഗിനെ എതിർക്കാതിരുന്നതിനു നിരവധി പേർ ഫോക്സ് ന്യൂസിനെ വിമർശിച്ചു. റിപ്പബ്ലിക്കൻ കോൺഗ്രസുകാരനായ ആദം കിൻ‌സിംഗറിനൊപ്പം ഫോക്സിലെ ഗ്രിഫിന്റെ നിരവധി സഹപ്രവർത്തകർ ഗ്രിഫിനെ ട്വിറ്ററിൽ പരസ്യമായി ന്യായീകരിക്കയും ചെയ്തു. ആദം കിൻസിംഗർ, ഗ്രിഫിനെ “ന്യായവും നിർഭയവും” എന്നാണ് സംബോധന ചെയ്തത്.

“എനിക്ക് ലഭിച്ച വാർത്തയുടെ ഉറവിടങ്ങൾ വിശ്വാസയോഗ്യമാണെന്നു എനിക്ക് നിങ്ങളോട് പറയാൻ കഴിയും,” ഗ്രിഫിൻ ശനിയാഴ്ച തന്റെ നെറ്റ്‌വർക്കിലൂടെ പറഞ്ഞു. “എന്റെ വാർത്തയുടെ ഉറവിടങ്ങൾ എനിക്ക് അജ്ഞാതമല്ല, അവ പ്രസിഡന്റിന് അജ്ഞാതമാണോയെന്നു എനിക്ക് സംശയമുണ്ട്.” ഗ്രിഫിൻ കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top