Flash News

ചക്രം (കവിത)

September 6, 2020 , ജയശങ്കർ പിള്ള

ഒരു പകലിന്റെ ഒടുക്കത്തിൽ
നീ നിന്റെ വിധി എഴുതി
കത്തുന്ന കനലിനു കരി എഴുതി
നീ മൃത്യു വിട്ടു താഴേയ്ക്ക് പോയി
അഗാധമായ ആഴിയിലേയ്ക്ക് തെറിച്ച
നിന്റെ വർണ്ണങ്ങൾ ഇരുളിൽ മുങ്ങി
ശൂന്യമായ ജീവന്റെ അസ്തമനം.

പാൽ പുഞ്ചിരിയോടെ ഇരുളിൽ
മൗന സമേതനായ് നീ ഒഴുകി വന്നു
രാതിയുടെ കറുത്ത കാറ്റിൽ
തണുത്ത പാലരുവി പോലെ
പ്രണയം ഉലയും നിലാവ് ആയി
നീലിച്ച പാളികളിൽ പടയൊരുക്കി നീ
ഞെരിഞ്ഞമർന്നു അടർന്നു വീണു.

ചുവപ്പും മഞ്ഞയും ചാലിച്ച കിഴക്ക്
കിളി ചൊല്ലുകളും,ഇരതേടുന്ന ചിറകുകളും
സത്യം നഗ്നമാക്കിയ ചില്ലകളിൽ മഞ്ഞ വെളിച്ചം
പുതിയ ഒരു പുറപ്പാടിന്റെ ബാല്യം.
കറുപ്പിലേയ്ക്ക് വാതിൽ തുറക്കുന്ന പകലിന്റെ
പ്രണയം പടിഞ്ഞാറോട്ടു എരിഞ്ഞു കയറി
നിറം ചാർത്തി ഒടുങ്ങാൻ തിടുക്കം കൂട്ടി.

നീല വിരിപ്പിനു മേൽ നീരാവി കൊണ്ട്
ഇടയ്ക്കു നീ കറുപ്പിന്റെ മഷി പടർത്തി
നിറയാൻ കൊതിച്ച നീല വരകളുടെ
ദാഹം ശമിച്ചു തുളുമ്പി കുതിച്ചോടി.
ഞെട്ടറ്റു ശ്വാസം നിലപ്പിച്ചു ഓടിയ
നീ മണ്ണിടിച്ചു മടകൾതീർത്തു .
ഒരു “ചക്രം” തിരിച്ചു തീർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top