സംപൂജ്യ സ്വാമി കേശവാനന്ദ ഭാരതിയുടെ വിയോഗം അദ്ധ്യത്മിക രംഗത്ത് വലിയ നഷ്ടം: കുമ്മനം രാജശേഖരൻ

സംപൂജ്യ കേശവാനന്ദഭാരതി സ്വാമികളുടെ വിയോഗം അദ്ധ്യത്മികരംഗത്ത് വലിയൊരു നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.

സംഗീതത്തെ ഒരു അനുഷ്ഠാനവും തപസുമായി കണ്ട് തന്റെ സന്യാസജീവിതത്തെ കൂടുതൽ പ്രകാശമാനമാക്കാനുള്ള ഉപാധിയാക്കിയവർ വളരെ ചുരുക്കമേയുള്ളൂ.

ഭൂനിയമങ്ങളിലുള്ള അവഗാഹമായ പണ്ഡിത്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. തന്മൂലം കോടതികളിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടങ്ങൾ ചരിത്രം സൃഷ്ട്ടിച്ചു. കേശവാനന്ദ ഭാരതി കേസ് വിധി ഇന്നും ശ്രദ്ധേയമാണ്. ഭജന ഗാനലാപനത്തോടെ നടത്തിയ പ്രഭാഷണങ്ങൾ ജനഹൃദയങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.

ധർമിഷ്ഠമായ സന്യാസജീവിതത്തിലൂടെ ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. സംസ്കാരം, പൈതൃകം തുടങ്ങിയ മാനബിന്ദുക്കൾ അഭിമാനപൂർവം ഉയർത്തിപ്പിടിച്ചു. ദേശസ്നേഹത്തിന്റെ സന്ദേശം തന്റെ പ്രഭാഷണങ്ങളിൽ പ്രചരിപ്പിച്ചു.

ജനസാമാന്യതോട് ഒപ്പം നിന്നു ധർമത്തിന് വേണ്ടി ശബ്‌ദിച്ച ആ ഗുരുശ്രേഷ്ടന്റെ ഓർമ്മക്കുമുന്നിൽ അനന്തകോടി പ്രണാമം!!

കുമ്മനം രാജശേഖരൻ

Print Friendly, PDF & Email

Related News

Leave a Comment