- Malayalam Daily News - https://www.malayalamdailynews.com -

ലേബർ ക്യാമ്പുകളിൽ ഓണ സദ്യയൊരുക്കി നടുമുറ്റം

ദോഹ: ഓണാഘോഷത്തോടെനുബന്ധിച്ചു കൾച്ചറൽ ഫോറം നടുമുറ്റവും ടീം വെൽഫെയറും സംയുക്തമായി ലേബർ ക്യാമ്പുകളിൽ ഓണ സദ്യ വിതരണം ചെയ്തു. ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്ന് ലേബർ ക്യാമ്പുകളിലും ബർവ്വ അൽ ബറാഹയിലെ ഒരു ലേബർ ക്യാമ്പിലും ഉൾപ്പെടെ നാലു സ്ഥലങ്ങളിലായിട്ടാണ് സദ്യ വിതരണം ചെയ്തത്.

കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആബിദ സുബൈർ, സംസ്ഥാന സമിതി അംഗങ്ങളായ സജ്‌ന സാക്കി, റുബീന മുഹമ്മദ്‌ കുഞ്ഞി, രമ്യ നമ്പിയത്ത്, വിവിധ ഏരിയ കൺവീനർമാരായ വാഹിദ നസീർ, ഹുമൈറ, സമീന, നജ്‌ല, നുഫൈസ, സകീന, സുമയ്യ, ഇലൈഹി സബീല, ഫാത്തിമത് സുഹറ, ഖദീജാബി തുടങ്ങിയവർ ഓണ സദ്യ തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

നടുമുറ്റം ഏരിയകൾ തയ്യാറാക്കിയ സദ്യ കിറ്റുകൾ ടീം വെൽഫെയർ വളണ്ടിയർമാരായ അബ്ദുൽ നിസ്താർ, സഞ്ജയ്‌ ചെറിയാൻ, സിദ്ദീഖ് വേങ്ങര, സകീന തുടങ്ങിവർ ഏരിയകളുടെ വിവിധ കളക്ഷൻ പോയിന്റുകളിൽ നിന്ന് ശേഖരിച്ചു വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.

കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി മജീദലി, ടീം വെൽഫെയർ വൈസ് ക്യാപ്റ്റൻ സഞ്ജയ്‌ ചെറിയാൻ, ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് പ്രസിഡന്റ്‌ റഫീഖ് സൂപ്പി, വൈസ് പ്രസിഡന്റ്‌ അബ്ദുസ്സലാം എം കെ, ജനറൽ സെക്രട്ടറി ഹാമിദ് തങ്ങൾ തുടങ്ങിയവർ ക്യാമ്പുകളിൽ നടന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]