Flash News

യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കുഞ്ഞാലിക്കുട്ടി

September 8, 2020 , ശ്രീജ

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണം തിരിച്ചു പിടിക്കുമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫിന്റെ അടിത്തറ ശക്തമാണെന്നും ഉപതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ സംസ്ഥാനത്ത് വരുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്നുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.

ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇ.ടി മുഹമ്മദ് ബഷീറിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം, മറ്റ് സംഘടനകളുടെ പിന്തുണ ഉറപ്പാക്കല്‍, മുന്നണിയിലെ ധാരണകള്‍ എന്നിവ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top