Flash News

കോവിഡ്-19 വാക്സിൻ: യുകെയിൽ ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം നിർത്തിയത് ഇന്ത്യയെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

September 9, 2020 , ഹരികുമാര്‍

കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആസ്ട്രാസെനെക്ക കമ്പനി യുകെയിൽ മനുഷ്യരില്‍ പരീക്ഷണങ്ങൾ നിരോധിച്ചു. പക്ഷേ വാക്സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ തുടരുകയാണ്. ബ്രിട്ടനിലെ അവസാന ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു സന്നദ്ധപ്രവർത്തകന് അജ്ഞാത രോഗം പിടിപെട്ടതിനെത്തുടര്‍ന്നാണ് കൂടുതൽ പരീക്ഷണങ്ങൾ ആസ്ട്രാസെനെക്ക തത്ക്കാലം നിരോധിച്ചത്.

ഇന്ത്യയിൽ ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷിച്ച സന്നദ്ധപ്രവർത്തകര്‍ക്കാര്‍ക്കും ഇതുവരെ പ്രതികൂലമായി ബാധിച്ചിട്ടില്ല. രണ്ടാം ഘട്ട പരീക്ഷണത്തില്‍, നൂറിലധികം സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ നൽകിയിരുന്നു. പക്ഷേ ഒരാഴ്ച കഴിഞ്ഞിട്ടും അവർക്ക് പാര്‍ശ്വഫലങ്ങളൊന്നും കണ്ടില്ല.

ലോകത്ത് ഏറ്റവുമധികം വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ) ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് കൊറോണ വാക്സിൻ നിർമ്മിക്കാനുള്ള ചുമതല ഏറ്റെടുത്തത്. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനെക കമ്പനിയും സംയുക്തമായാണ് കൊറോണ വാക്സിൻ നിർമ്മിക്കുന്നത്.

ഇന്ത്യയിൽ വാക്സിൻ പരീക്ഷണങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലെന്നും ഇത് തുടരുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ‘ബ്രിട്ടനിൽ അസ്ട്രസെനെക്ക പരീക്ഷണം നിര്‍ത്തിവെച്ചെന്ന റിപ്പോർട്ടിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും പറയാനാവില്ല. അവലോകനത്തിനായി അവര്‍ താൽക്കാലികമായി നിർത്തിയെങ്കിലും പിന്നീട് പുനരാരംഭിച്ചേക്കാം. വാക്സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്, ഒരു തരത്തിലുള്ള പ്രശ്നവുമില്ല,’ എസ്‌ഐ‌ഐ ഒരു പ്രസ്താവനയിൽ പറഞ്ഞു.

100 സന്നദ്ധ പ്രവർത്തകരിൽ 34 പേർ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിൽ നിന്നുള്ളവരാണ്. ഓഗസ്റ്റ് 26 ന് ആരംഭിച്ച രണ്ടാം ഘട്ട പരീക്ഷണത്തിലാണ് അവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയത്. മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും ഡോക്ടർമാർ പറയുന്നതനുസരിച്ച് 34 സന്നദ്ധപ്രവർത്തകരുടെയും ആരോഗ്യത്തിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. ഭാരതി വിദ്യാപീഠിന് പുറമെ പൂനെയിലെ മറ്റ് രണ്ട് ആശുപത്രികളിലും പരീക്ഷണം നടക്കുന്നുണ്ട്.

ഭാരതി വിദ്യാപീഠ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജയ് ലാൽവാനി പറയുന്നതനുസരിച്ച് “ഇന്ത്യയിൽ 100 വോളന്റിയർമാരെ ഉൾപ്പെടുത്തി രണ്ടാം ഘട്ട പരീക്ഷണം ഞങ്ങൾ പൂർത്തിയാക്കി. ഇതിൽ 34 പേർ ഭാരതി വിദ്യാപീഠിൽ നിന്നുള്ളവരാണ്. അവര്‍ക്ക് വാക്സിൻ നൽകിയിട്ട് ഒരാഴ്ചയിലേറെയായി. പക്ഷേ അവര്‍ക്കത് പ്രതികൂലമായി ബാധിച്ചില്ല. വാക്‌സിൻ ഫലങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും പൂർണ വിവരങ്ങൾ എസ്‌ഐഐക്ക് നൽകിയിട്ടുണ്ട്. “ഞങ്ങൾ സന്നദ്ധപ്രവർത്തകരുടെ ഡാറ്റ സമർപ്പിച്ചു. ഇപ്പോൾ എസ്ഐഐയുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top