ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഇന്ത്യാന: ക്യാന്‍സര്‍ രോഗിയായ ഗൃഹനാഥന്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ജെഫ് മഫെര്‍ എന്ന 61കാരനാണ് ഭാര്യ അന്ന മേരി (54), മകള്‍ എമ്മ (26), മകന്‍ ജേക്കബ് ( 18) എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

ഇന്ത്യാനയിലെ ബ്ലൂമിംഗ്ടണിലാണു സംഭവം. സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ വീടിനു മുന്‍പില്‍ പൂക്കളും കാറിനകത്ത് ചില പ്രത്യേക സമ്മാനങ്ങളും കണ്ടതിനെത്തുടര്‍ന്ന് അവിടെയെത്തിയ ഒരു സ്ത്രീയാണ് അന്ന മേരിയുടെ മൃതദേഹം ആദ്യമായി കണ്ടത്. അവര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി വീടിനകത്ത് പരിശോധിച്ചപ്പോഴാണ് മക്കളുടെയും പിതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്താണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നാലു പേരും വെടിയേറ്റാണു മരിച്ചത്. കൊലപാതകത്തിനു പ്രേരിപ്പിച്ചത് എന്താണെന്നതിന്റെ അന്വേഷണം നടക്കുകയാണെന്ന് ബ്ലൂമിംഗ്ടണ്‍ പൊലീസ് ക്യാപ്റ്റന്‍ റയന്‍ പെഡിഗോ പറഞ്ഞു. ജെഫിന് പ്രോസ്റ്റേറ്റ്, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News