സെപ്റ്റംബര്‍ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെ നടക്കുന്ന ഫോമാ നാടകമേള 2020 ലെ നാടകമാമാങ്കത്തിനു ഊഷ്മള സ്വീകരണം. അനവധി എന്‍ട്രികള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞതായി നാടകമേളയുടെ കോര്‍ഡിനേറ്റര്‍ പൗലോസ് കുയിലിടാനും കണ്‍വീനര്‍ നെവിന് ജോസും അറിയിച്ചു .കോവിഡ് 19 പശ്ചാത്തലത്തില്‍ നാഷണല്‍ കണ്വെന്ഷന് നടത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തിതിനാല്‍ ഒരു വിര്‍ച്വല്‍ രീതിയിലാണ് നാടകമേളയുടെ ഒരുക്കങ്ങള്‍. പത്ത് മിനിറ്റില്‍ കൂടാതെയുള്ള എഡിറ്റിംഗ് ഇല്ലാത്ത നാടകങ്ങള്‍ അയേക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 10 ആണ് .
ഇതുവരെയുള്ള എന്‍ട്രിസ് ഇപ്രകാരം ആണ് . (1) കാത്തിരിപ്പിനൊടുവില്‍ – സൈജന് കനിയോടിയില്‍ (ഗ്രേറ്റ് ലേക്ക് റീജിയന്) 2). ക്വാറന്റൈന്- സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്), 3) മുഖം മൂടി – ജോജോ വാത്യേലില്‍ (സണ്‍ഷൈന്‍ റീജിയന്), 4). രണ്ടു മുഖങ്ങള്‍ – ജേക്കബ് പൗലോസ് (ക്യാപിറ്റല്‍ റീജിയന്), 5) ഞാന്‍ ഒരു കഥ പറയട്ടെ – ജോജി വര്‍ഗീസ് (എമ്പയര്‍ റീജിയന്), 6) നാട്ടു വര്‍ത്തമാനം – ബാബു ദേവസ്യ (സണ്‍ഷൈന്‍ റീജിയന്) 7 കനല് – ഡോ. ജില്‍സി ഡിന്‍സ് (വെസ്റ്റേണ്‍ റീജിയന്-8), കാണാതെ വിശ്വസിക്കുന്നവര്‍ – ബിജു തൈച്ചിറ (അറ്റ്ലാര്‍ജ് റീജിയന്- 9 ) നന്മ നിറഞ്ഞ ഔസേപ്പച്ചന് – ജിജോ ചിറയില്‍ (സണ്‍ഷൈന്‍ റീജിയന്) 10 നമുക്കൊക്കെ എന്ത് ഓണം – ആല്വിന് ജിജു (സണ്‍ഷൈന്‍ റീജിയന്) 11 മൂന്നാം കണ്ണ് – സജി സെബാസ്റ്റ്യന്‍ (സണ്‍ഷൈന്‍ റീജിയന്), 12 ദി പ്രൊഡിഗല്‍ സണ്‍ -സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്) 13 ബ്ലാക്ക് ആന്‍ഡ് വൈറ്റ് -സലിം (സതേണ്‍ റീജിയന്).
ഫോമയുടെ ഈ നാടകമേള ഒരു മഹാസംരംഭം ആണെന്നും നാടകത്തെയും മറ്റു കലകളെയും ഫോമാ എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇതില്‍ പങ്കെണ്ടുക്കാന്‍ സാധിച്ചത് ഒരു നേട്ടം ആണെന്നും എല്ലാ കണ്ടസ്റ്റന്‍സും അഭിപ്രായപ്പെട്ടു.
“മനുഷ്യനും അദൃശ്യനായ കൊറോണയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഡിറ്റിംഗ് കൂടാതെ ഒരു നാടകം .ആര്‍ക്കും. തയ്യാറാക്കാം. പത്ത് മിനിട്ട് ദൈര്‍ഘ്യത്തില്‍ ഒറ്റ സ്റ്റാറ്റിക് ഫോണില്‍ ഷൂട്ട് ചെയ്യണം എന്ന് മാത്രം. സെപ്റ്റംബര്‍ 10 നകം ലഭിക്കുന്ന നാടകങ്ങള്‍ പ്രശസ്ത നടനും, നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിംഗ് പാനല്‍ പാനലില്‍ പ്രഗത്ഭരായ കൊച്ചിന് ഷാജി, മിത്രസ് രാജന്, ചാക്കോച്ചന് ജോസഫ് എന്നീ വിദഗ്ദ്ധ സമിതി പരിശോധിക്കും.
തെരഞ്ഞെടുക്കുന്ന നാടകങ്ങളുടെ വിധികര്‍ത്താക്കള്‍ കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് .ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക് കാഷ് പ്രൈസ് നല്‍കും.മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളര്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് സിജില്‍ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളര്‍ അനിയന് ജോര്‍ജ്, മൂന്നാം സമ്മാനം 300 ഡോളര്‍ തോമസ് ടി. ഉമ്മന്‍. കൂടാതെ മികച്ച നടന് 150 ഡോളര്‍ ടി. ഉണ്ണികൃഷ്ണന്, മികച്ച നടി 150 ഡോളര്‍ വില്‍സണ്‍ ഉഴത്തില്‍, ബെസ്റ്റ് ഡയറക്ടര്‍ 150 ഡോളര്‍ ജിബി എം. തോമസ്, ബെസ്റ്റ് സ്ക്രിപ്റ്റ് 150 ഡോളര്‍ ജോസ് മണക്കാട്ട്, പ്ലാക്കുകള്‍, ട്രോഫികള്‍ ബിജു ആന്റണി എന്നിവരും സ്പോണ്സര് ചെയ്തിരിക്കുന്നു.
സെപ്റ്റംബര്‍ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെയാണ് നാടകമേളയുടെ അവാര്‍ഡ് നൈറ്റ് ഒരുക്കിയിരിക്കുന്നത് .ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയേയോടെയൊപ്പം നാടക മേളയുടെ സാങ്കേതിക കൈകാര്യം ചെയ്യാന്‍ സെന്‍സ് കുര്യന് (ടെക്സസ്), ജിജോ ചിറയില്‍ (ഫ്ളോറിഡ) എന്നിവരും ഒപ്പമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പൗലോസ് കുയിലാടന് (4074620713), നെവിന് ജോസ് (352346 0312).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply