Flash News

പാറശാലയിൽ സി.പി.എം. പ്രവർത്തക പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവം; സമഗ്രാന്വേഷണം നടത്തണം: ജബീന ഇർഷാദ്

September 11, 2020 , വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്

പാറശാലയിൽ സി.പി.എം പ്രവർത്തകയായ ആശ പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക സി.പി.എം. നേതാക്കന്മാര്‍ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമാണ്.

പ്രാദേശിക സി.പി.എം നേതാക്കളുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തില്ലെന്നുമാണ് ആശാ വർക്കർ കൂടിയായ ആശയുടെ ആത്മഹത്യ കുറിപ്പിൽ ഉള്ളത്.

ഭരണസ്വാധീനം ഉപയോഗിച്ചു ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാതെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top