Flash News

സ്വപ്ന സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ്

September 12, 2020

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത് വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന സ്വപ്ന സുരേഷ് ഇന്ന് ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ത്യശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ സ്വപ്നയ്ക്ക് മാനസിക സമ്മര്‍ദംമൂലമാണ് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് കണ്ടെത്തി.

സ്വപ്‌നയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച്‌ തീരുമാനമെടുക്കാനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വിയ്യൂര്‍ വനിതാ ജയിലിലെ എന്‍ഐഎ ബ്ലോക്കിലാണ് സ്വപ്നയെ താമസിപ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രധാന പ്രതികളും ഈ ജയിലില്‍ തന്നെയാണ്. രാജ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയാണ് സ്വപ്ന.

നേരത്തെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നതിനിടയിലും സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അന്ന് സ്വപ്നയുടെ ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 17നായിരുന്നു ഈ സംഭവം.

കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായർ, റെമീസ്, സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂരിലെ അതിസുരക്ഷാ ജ‍യിലിലാണ്. നേരത്തെ കാക്കനാട് ജയിലിലായിരുന്ന സ്വപ്നയെ നടപടിക്രമം പൂർത്തിയാക്കിയതിനു ശേഷമാണ് വിയ്യൂര്‍ ജയിലിലെത്തിച്ചത്. അതിസുരക്ഷാ ജയിലിൽ പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാലായിരുന്നു സ്വപ്നയെ കാക്കനാട് ജയിലിൽ പാർപ്പിച്ചിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top