Flash News

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം കലോത്സവം എം.ജി. ശ്രീകുമാർ ഉത്ഘാടനം ചെയ്തു

September 13, 2020 , വേൾഡ് മലയാളി കൗൺസിൽ

തിരുവനന്തപുരം | വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉത്ഘാടനം പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ സൂം മീറ്റിംഗിലൂടെ നിർവ്വഹിച്ചു.

കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് വേൾഡ് മലയാളി കൗൺസിലിന്റെ യുവതലമുറ സംഘടിപ്പിക്കുന്ന ഈ ഓൺലൈൻ കലോത്സവം തീർച്ചയായും ഈ കോവിഡ് കാലഘട്ടത്തിൽ യുവാക്കളുടെ പ്രതിഭ കണ്ടെത്തുവാൻ അനുയോജ്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 12 മുതൽ നവംബർ 1വരെ 48 ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കം “WMC ONEFEST” ന് തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗൺസിലിന്റെ ഓഫീസിൽ രാഷ്ട്രദീപിക ചെയർമാൻ ഫ്രാൻസിസ് ക്ലീറ്റസ്, ജീവൻ സാറ്റലൈറ്റ് എം.ഡി ബേബി മാത്യു സോമതീരം, ഡബ്ല്യു എം സി ഇന്ത്യാ റീജിയൺ പ്രസിഡന്റ് ഷാജി മാത്യു, അമേരിക്ക റീജിയൺ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഹരി നമ്പൂതിരി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി തങ്കമണി ദിവാകരൻ, മുൻ ഗ്ലോബൽ ചെയർപേഴ്സൺ ശ്രീമതി സുനന്ദകുമാരി, ട്രാവൻകൂർ പ്രോവിൻസ് പ്രസിഡന്റ് സാം ജോസഫ്, ട്രാവൻകൂർ പ്രോവിൻസ് അംഗങ്ങൾ, തിരുവനന്തപുരം ചാപ്റ്റർ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനൂപ് ചെന്നൈയിൽനിന്നും രജിസ്ട്രേഷൻ ഉത്ഘാടനം ചെയ്തു.

സൂമിലൂടെ വിവിധ കലാപരിപാടികളോടെ നടത്തിയ ഉത്ഘാടന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികൾ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് രാജേഷ് ജോണിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക്ജോൺ പട്ടാണിപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജനറൽ സി യു മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മാരായ ടി.പി.വിജയൻ, വറുഗീസ് പനക്കൽ, എസ്.കെ. ചെറിയാൻ, രാജീവ് നായർ, ശ്രീമതി സിസിലി ജേക്കബ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കം അരവിന്ദ്, അമേരിക്ക റീജിയൻ പ്രസിഡന്റ് ജയിംസ് കൂടൽ, ഇന്ത്യ റീജിയൻ പ്രസിഡന്റ് ഷാജി മാത്യൂ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ചാൾസ് പോൾ, റീജിയണൽ ഭാരവാഹികളായ ഗോപവർമ്മ, കെ.സ്. എബ്രഹാം, ദിനേശ് നായർ, ഡോ. മനോജ് എബ്രഹാം, പ്രൊ. മാത്യൂസ് ജോർജ്ജ് , രാമചന്ദ്രൻ പേരാമ്പ്ര, ഇർഫാൻ മാലിക്, കോർ കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായ ഡോ. ഷെറിമോൻ, അജോയ്, ബേബി മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു.

യൂത്ത് ഫോറം നേതാക്കളായ ഷിബു ഷാജഹാൻ, ജോർജ്ജ് ഈപ്പൻ, ശ്രീമതി സീമ സുബ്രഹ്മണ്യൻ, ആകാശ്, അഭിഷേക്, കിരൺ, ശ്രീമതി രേഷ്മ റെജി, ജോർഡി എന്നിവർ കലാമേളയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.

കലാമേളയിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും, കലാതിലകത്തിനും, കലാപ്രതിഭയ്ക്കും സ്വർണ്ണമെഡലും, കൂടാതെ വിവിധ വിഭാഗങ്ങളിൽ അനവധി സമ്മാനങ്ങളും നൽകുന്നു. മലയാളവും, മലയാളിയെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലാമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ മാറ്റുരക്കും. കേരള സർക്കാരിന്റെ മലയാളം മിഷൻ പങ്കാളികളാകുന്ന ഈ കലാമേളയിൽ ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ അംഗങ്ങൾ പങ്കെടുക്കുമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് അറിയിച്ചു.

സി.യു. മത്തായി
ഗ്ലോബൽ സെക്രട്ടറി ജനറൽ
വേൾഡ് മലയാളി കൗൺസിൽ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top