കൊച്ചി: മോട്ടോര്‍വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അഭിനന്ദനം. കംപ്ലീറ്റ് ആക്ടര്‍ എന്ന പേരിലുള്ള തന്റെ ബ്ലോഗിലാണ് കമ്മീഷണറായി ചുമതലയേറ്റശേഷം ഋഷിരാജ് സിംഗ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങളെ പുകഴ്ത്തിക്കൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ ഋഷിരാജ് സിംഗിനെ യഥാര്‍ഥ സൂപ്പര്‍സ്റ്റാറെന്നാണ് ബ്ലോഗിലൂടെ വിശേഷിപ്പിച്ചിരിക്കുന്നത്. ഋഷിരാജ് സിംഗ് സ്ഥാനമേറ്റെടുത്തതിനുശേഷം കേരളത്തില്‍ വാഹനാപകടങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നതായി മോഹന്‍ലാല്‍ പറയുന്നു. താന്‍ അടക്കമുള്ളവര്‍ പ്രാര്‍ത്ഥിച്ചാലൊന്നും കേരളത്തിലെ വാഹനാപകടങ്ങള്‍ കുറയുമായിരുന്നില്ല.
എന്നാല്‍ ഋഷിരാജ് സിംഗ് എത്തിയതോടെ കേരളത്തിലെ വാഹനാപകടങ്ങള്‍ക്ക് വളരെയധികം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമുള്ള ഒരാള്‍ എന്നാണ് ഋഷിരാജ് സിംഗിനെ മോഹന്‍ലാല്‍ തന്റെ കുറിപ്പിലൂടെ വിശേഷിപ്പിച്ചിരിക്കുന്നത്.
മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിക്കുകയും വാഹനങ്ങളുടെ അമിത വേഗതകള്‍ക്ക് വേഗപ്പൂട്ടിടുകയും ചെയ്ത ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കര്‍ശന നടപടികളുടെ ഫലമായി നഗരങ്ങളിലെ പ്രധാന ആശുപത്രികളില്‍ വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞിരിക്കുന്നുവെന്നും അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും ഋഷിരാജ് സിംഗിന് അവകാശപ്പെട്ടതാണെന്നും മോഹന്‍ലാല്‍ പറയുന്നു.
ഋഷിരാജ് സിംഗ് സ്വയം തിരക്കഥ എഴുതുകയും നായകനായി അഭിനയിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങളല്ല താരം എന്നും ഋഷിരാജ് സിംഗ് ആണ് ഇപ്പോള്‍ താരമായി തിളങ്ങുന്നതെന്നും മോഹന്‍ലാല്‍ തുറന്ന് സമ്മതിക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply