Flash News

കേന്ദ്ര സർക്കാർ, ദൽഹി പോലീസ് വേട്ടക്കെതിരെ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

September 14, 2020 , സാബിര്‍ അഹ്സന്‍

ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാർച്ച്

പാലക്കാട് | “ഉമർ ഖാലിദ് – പൗരത്വ സമരക്കാരെ ജയിലിലടക്കുമ്പോൾ മൗനികളാകാനാവില്ല” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഹെഡ്പോസ്റ്റോഫീന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്ര എം.ജെ ഉദ്ഘാടനം ചെയ്തു. ദൽഹി പോലീസിനെ വെച്ച് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്തും ദൽഹി വംശീയാതിക്രമത്തിൽ പ്രതി ചേർത്തും രാജ്യത്തെ പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡൻറ് റഷാദ് പുതുനഗരം അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്.എ റീ ഓർഗനൈസേഷൻ കമ്മിറ്റി സ്റ്റേറ്റ് സെക്രട്ടറി വിഷ്ണു, ദൽഹി ജാമിയ മില്ലിയ വിദ്യാർത്ഥി ബിലാൽ ഇബ്നു ഷാഹുൽ, സമദ് പുതുപ്പള്ളി തെരുവ് എന്നിവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top