- Malayalam Daily News - https://www.malayalamdailynews.com -

നീറ്റ് എക്സാം സെൻ്ററുകളിൽ കോവിഡ് പ്രതിരോധ ബൂത്തുകൾ സ്ഥാപിച്ച് ഫ്രറ്റേണിറ്റി

നീറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ ഫ്രറ്റേണിറ്റി സ്ഥാപിച്ച കോവിഡ് പ്രതിരോധ ബൂത്തുകളിൽ നിന്ന്.

പാലക്കാട് | ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ(NEET) ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോവിഡ് പ്രതിരോധ ബൂത്തുകളും ഹെൽപ്പ് ഡെസ്ക്കും സ്ഥാപിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയതിന് പുറമെ വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രങ്ങളിൽ കയറിയതിന് ശേഷം രക്ഷിതാക്കൾക്ക് വിശ്രമിക്കാനും ബാത്റൂം, ടോയ്ലെറ്റ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും ഫ്രറ്റേണിറ്റി പ്രവർത്തകർ മുൻകൈയെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]