Flash News

റിങ്കു ചെറിയാന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷന്റെ ആശംസകൾ അറിയിച്ചു

September 14, 2020 , ജോ ചെറുകര, ന്യൂയോർക്ക്

ന്യൂയോർക്ക് | കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിങ്കു ചെറിയാന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷന്റെ ആശംസകൾ പ്രസിഡന്റ് എബി മക്കപ്പുഴ അറിയിച്ചു.

മലയോര റാണിയെന്നറിയപ്പെടുന്ന റാന്നിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പടുന്ന ആദ്യത്തെ രാഷ്രീയ പ്രതിനിധിയാണ് റിങ്കു.

എം സി ചെറിയാൻ എംഎൽഎയുടെ മരണത്തെതുടര്‍ന്ന് വളരെ ചെറുപ്പത്തിൽ തന്നെ മാതാവിനോടൊപ്പം രാഷ്ടീയത്തിലേക്കു കടന്നുവന്ന ഈ യുവപ്രതിഭ റാന്നി നിവാസികളുടെ പ്രിയപ്പെട്ടവനാണ്.

കഴിഞ്ഞ കാലത്തെ ശ്രേഷ്ഠമായ രാഷ്ട്രീയ പ്രവർത്തനത്തിന് അദ്ദേഹത്തിന് കിട്ടിയ ബഹുമതിയായി ഈ പുതിയ നിയമനത്തെ കാണുന്നതായി എബി മക്കപ്പുഴ അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top