Flash News

സ്വവർഗ വിവാഹം സമൂഹം അംഗീകരിക്കുകയില്ലെന്ന് കേന്ദ്രം

September 14, 2020 , ഹരികുമാര്‍

ന്യൂഡല്‍ഹി | ഡല്‍ഹി ഹൈക്കോടതിയിൽ നടന്ന സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള വാദം കേന്ദ്ര സർക്കാർ തിങ്കളാഴ്ച എതിർത്തു. നമ്മുടെ സമൂഹവും നിയമവും ധാർമ്മിക മൂല്യങ്ങളും ഇതിനെ അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജിയെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ മുന്നിൽ അഭിപ്രായം രേഖപ്പെടുത്തി.

സ്വവർഗ്ഗ ദമ്പതികൾ തമ്മിലുള്ള വിവാഹത്തെ നമ്മുടെ നിയമം, നമ്മുടെ നീതിന്യായ വ്യവസ്ഥ, സമൂഹം, മൂല്യങ്ങൾ എന്നിവ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സോളിസിറ്റർ ജനറൽ മേത്ത ഹര്‍ജിയെ എതിർത്തത്. ഹിന്ദു വിവാഹ നിയമപ്രകാരം സ്ത്രീകളും പുരുഷന്മാരും വിവാഹത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു വിവാഹ നിയമത്തിലെ വിവാഹവുമായി ബന്ധപ്പെട്ട വിവിധ വ്യവസ്ഥകൾ ഈ ബന്ധത്തെക്കുറിച്ച് ഭാര്യാഭർത്താക്കന്മാരെക്കുറിച്ചും സംസാരിക്കുന്നുണ്ടെന്നും സ്വവർഗ്ഗ വിവാഹത്തിൽ ഭർത്താവ് ആരാണെന്നും ഭാര്യ ആരാണെന്നും എങ്ങനെ നിർണ്ണയിക്കുമെന്നും മേത്ത ചോദിച്ചു.

എൽ‌ജിബിടി കമ്മ്യൂണിറ്റിയിലെ നാല് അംഗങ്ങൾ സെപ്റ്റംബർ എട്ടിന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജിയിലായിരുന്നു വാദം. ഡല്‍ഹി ചീഫ് ജസ്റ്റിസ് എച്ച് സി ഡി എൻ പട്ടേലും ജഡ്ജി പ്രതീക് ജലനും ചേർന്നാണ് വാദം കേൾക്കുന്നത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമായിരിക്കണമെന്ന് ഹിന്ദു വിവാഹ നിയമം പറയുന്നില്ലെന്നാണ് ഈ നിവേദനത്തിൽ പറയുന്നത്. സ്വവർഗരതി 2018 മുതൽ ഇന്ത്യയിൽ കുറ്റകരമല്ല, എന്നിട്ടും സ്വവർഗ്ഗ വിവാഹം ഒരു കുറ്റകൃത്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഹര്‍ജിക്കാരുടെ ചോദ്യം. എൽ‌ജിബിടി സമൂഹത്തെ സുപ്രീം കോടതി അംഗീകരിക്കുമ്പോൾ വിവാഹം നിഷേധിക്കുന്നത് ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാകുമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ രാഘവ് അവസ്തി പറയുന്നു.

അതേസമയം, ഏതെങ്കിലും സ്വവർഗ്ഗ ദമ്പതികൾ വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അപേക്ഷകനോട് ചോദിച്ചു. ഉണ്ട്, എന്നാൽ അവര്‍ കോടതിയിൽ വരാൻ തയ്യാറല്ല. അതിനാലാണ് ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തതെന്ന് രാഘവ് അവസ്തി പറഞ്ഞു. കേസിന്റെ വാദം ഒക്ടോബർ 21 ന് വീണ്ടും കേള്‍ക്കും.

2018 സെപ്റ്റംബർ 6 ന് സുപ്രീം കോടതി സ്വവർഗരതി നിയമവിരുദ്ധമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 377 റദ്ദാക്കിയിരുന്നു. ഇനി മുതൽ, ഉഭയസമ്മതപ്രകാരം മുതിർന്നവർ തമ്മിലുള്ള സ്വവർഗ്ഗ ലൈംഗികത കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്വവർഗാനുരാഗികളുടെ വിവാഹത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top