- Malayalam Daily News - https://www.malayalamdailynews.com -

പൗരത്വ പ്രക്ഷോഭ വേട്ടക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി വെൽഫെയർ പാർട്ടി

പാലക്കാട് | പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഉമർ ഖാലിദ് അടക്കമുള്ളവർക്കെതിരെ ദൽഹി പോലീസ് നടത്തുന്ന വേട്ടയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

പാലക്കാട് ടൗണിൽ നടന്ന പരിപാടി ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.ഉമർ ഖാലിദിനെ വിട്ടയക്കണമെന്നും യു.എ.പി.എ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.ജില്ല വൈസ് പ്രസിഡൻ്റ് പി. ലുഖ്മാൻ അധ്യക്ഷത വഹിച്ചു.കെ.സലാം, എ.കെ ഫിർദൗസ്, ഹംസ ചെമ്മാനം എന്നിവർ സംസാരിച്ചു. മണ്ഡലം കേന്ദ്രങ്ങളിലും പ്രാദേശിക തലങ്ങളിലും പരിപാടികൾ നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]