Flash News

ട്രംപിന്റെ സാന്നിധ്യത്തിൽ ചരിത്രപരമായ കരാർ ഒപ്പിടാൻ ഇസ്രായേൽ, യുഎഇ, ബഹ്‌റൈൻ

September 15, 2020 , ഹരികുമാര്‍

വാഷിംഗ്ടണ്‍ | പശ്ചിമേഷ്യയിലെ രണ്ട് പ്രധാന മുസ്‌ലിം രാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റൈൻ എന്നിവയുമായി ഇസ്രയേലിന്റെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പിടാൻ ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ പ്രത്യേക ചടങ്ങ സംഘടിപ്പിക്കുന്നു. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വർഷത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിച്ച ശ്രദ്ധേയമായ നയതന്ത്ര നേട്ടമാണിത്.

ട്രംപിന്റെ സാന്നിധ്യത്തിൽ യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ ഇസ്രയേലുമായി സുപ്രധാനമായ കരാറിലാണ് ഒപ്പിടുന്നത്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇയും ഇസ്രായേലും തമ്മിൽ ഓഗസ്റ്റിൽ ട്രം‌പിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ, ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്‌റൈനും ഇസ്രയേലുമായി ധാരണയിലെത്തിയതായി കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഈ കരാര്‍ പശ്ചിമേഷ്യയിലെ ഈ രാജ്യങ്ങളെ സമാധാനത്തിലേക്കുള്ള ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ്
ട്രം‌പ് പറഞ്ഞു. യുഎഇ, ബഹ്‌റൈൻ, ഇസ്രായേൽ പ്രതിനിധികൾ ചരിത്രപരമായ ഈ കരാറില്‍ ഒപ്പുവെക്കുമെന്ന് തിങ്കളാഴ്ച മുതിര്‍ന്ന ഭരണാധികാരികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുപ്രധാനമായ ഈ കരാർ ഉണ്ടാക്കുന്നതിൽ ട്രം‌പിന്റെ ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്‌നർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

യുഎഇ, ബഹ്‌റൈൻ നേതാക്കളുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ട്രംപ് രണ്ട് കരാറുകളും സ്വയം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 13 നാണ് ഇസ്രയേൽ-യുഎഇ കരാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച ഇസ്രായേൽ ബഹ്‌റൈൻ കരാർ പ്രഖ്യാപിച്ചിരുന്നു.

യുഎഇയിലെ വാലി അഹാദിന്റെ (പിൻഗാമിയുടെ) സഹോദരനും രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സംബന്ധിക്കും. ഉടമ്പടിക്ക് അബ്രഹാം ഉടമ്പടി എന്നാണ് പേരിട്ടിരിക്കുന്നത്. കരാർ ഒപ്പിടുന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പറയുന്നു.

ഇത് ശ്രദ്ധേയമായ നേട്ടമാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ഭരണം പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് യഥാർത്ഥ പുരോഗതി. ഇസ്രായേൽ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വാഷിംഗ്ടണിൽ എത്തി ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിൽ ഒപ്പിടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top