Flash News

പാക്കിസ്താന്‍ പാർലമെന്റ് കുൽഭൂഷണ്‍ ജാദവിന്റെ ഓർഡിനൻസ് കാലാവധി 4 മാസം കൂടി നീട്ടി

September 15, 2020 , ആന്‍സി

കുല്‍ഭൂഷണ്‍ ജാദവിന്റെ ഓര്‍ഡിനന്‍സ് കാലാവധി പാക്കിസ്താന്‍ പാർലമെന്റ് നാല് മാസത്തേക്ക് കൂടി നീട്ടി. ശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ തടവുകാരനായ കുൽഭൂഷണ്‍ ജാദവിന് ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ഈ നീക്കം. കഴിഞ്ഞ മെയ് മാസത്തിൽ പുറപ്പെടുവിച്ച ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് (റിവ്യൂ ആന്റ് റീകൺസിഡറേഷൻ) ഓർഡിനൻസ് സെപ്റ്റംബർ 17 ന് കാലഹരണപ്പെടുന്നതിനാലാണ് കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടിയത്.

ജാദവിന് സൈനിക കോടതി നൽകിയ ശിക്ഷയെക്കുറിച്ച് ഫലപ്രദമായി അവലോകനം നടത്തണമെന്ന് പാക്കിസ്താനോട് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) നൽകിയ വിധി നടപ്പാക്കാനാണ് ഓർഡിനൻസ് പ്രഖ്യാപിച്ചത്.
ഇന്ത്യൻ നാവിക സേനയില്‍ നിന്ന് വിരമിച്ച ജാദവിനെ (50) 2017 ഏപ്രിലിൽ പാക്കിസ്താന്‍ സൈനിക കോടതി “ചാരവൃത്തിയും ഭീകരതയും” ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ജാദവിനെ കോടതിയിൽ പ്രതിനിധീകരിക്കാൻ അഭിഭാഷകനെ നിയമിക്കണമെന്ന് പാക്കിസ്താന്‍ സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രണ്ടാം തവണ കേസ് പരിഗണിച്ച കോടതി, ജാദവിനെ പ്രതിനിധീകരിച്ച് അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യയ്ക്ക് “ഒരു അവസരം കൂടി” നൽകണമെന്ന് ഫെഡറൽ സർക്കാരിനോട് നിർദ്ദേശിച്ചത്.

കോടതിയിൽ ജാദവിനെ പ്രതിനിധീകരിച്ച് അഭിഭാഷകനെ നിയമിക്കാനുള്ള ജുഡീഷ്യൽ ഉത്തരവ് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെങ്കിലും ന്യൂഡൽഹി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ 16 ന് പാക്കിസ്താന്‍ ജാദവിന് നയതന്ത്ര പ്രവേശനം നൽകിയിരുന്നുവെങ്കിലും ആ പ്രവേശനം അർത്ഥവത്തോ വിശ്വാസയോഗ്യമോ അല്ലെന്നും ജാദവിന് മാനസിക പിരിമുറുക്കമുണ്ടായെന്നും ഇന്ത്യൻ സർക്കാർ പറഞ്ഞു. ഐസിജെയുടെ തീരുമാനം മാത്രമല്ല, ഓർഡിനൻസും പാക്കിസ്താന്‍ ലംഘിക്കുകയാണെന്ന് ഇന്ത്യ പറഞ്ഞു.

ജാദവിന് നയതന്ത്ര പ്രവേശനം നിഷേധിച്ചതിനും വധശിക്ഷ ചോദ്യം ചെയ്തതിനും ഇന്ത്യ പാക്കിസ്താനെതിരെ ഐസിജെയെ സമീപിച്ചിരുന്നു. ജാദവിന്റെ തടവും ശിക്ഷയും പാക്കിസ്താന്‍ ഫലപ്രദമായി അവലോകനം ചെയ്യുകയും പുനർവിചിന്തനം നടത്തുകയും കൂടുതൽ കാലതാമസമില്ലാതെ ഇന്ത്യക്ക് നയതന്ത്ര പ്രവേശനം നൽകുകയും ചെയ്യണമെന്ന് ഹേഗ് ആസ്ഥാനമായുള്ള ഐസിജെ കഴിഞ്ഞ ജൂലൈയിൽ വിധിച്ചിരുന്നു.

2016 മാര്‍ച്ച് മൂന്നിന് ഇറാനിൽ നിന്ന് അനധികൃതമായി ബലൂചിസ്ഥാൻ പ്രവിശ്യയിലേക്ക് കടന്ന ജാദവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പാക്കിസ്താന്‍ അവകാശപ്പെടുന്നു. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ബിസിനസ്സ് താല്പര്യാര്‍ത്ഥം ഇറാനിലേക്ക് പോയ ജാദവിനെ പാക് സുരക്ഷാ സേന ബലമായി തട്ടിക്കൊണ്ടുപോയതായി ഇന്ത്യ ആരോപിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top