Flash News

കൈരളി ആർട്സ് ക്ലബ്ബ് ഓഫ്‌ സൗത്ത് ഫ്‌ളോറിഡാ വെർച്വല്‍ ഓണാഘോഷം നടത്തി; കേരളത്തിൽ 200 പേർക്ക് ഓണസദ്യ; മയാമിയിൽ 500 ഭവന രഹിതർക്കു ഫുഡ് വിതരണം: വർഗീസ് ജേക്കബ്, പ്രസിഡന്റ്

September 15, 2020 , .

ഫ്‌ളോറിഡ | ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് പ്രസിദ്ധിയാർജിച്ച കൈരളി ആര്‍ട്സ് ക്ലബ്ബ് ഓഫ്‌ സൗത്ത് ഫ്‌ളോറിഡാ ഈ ഓണകാലത്തു ജനോപകാര പ്രവർത്തനങ്ങൾ നടത്തീ ശ്രദ്ധ ആകർഷിച്ചു. കൈരളി അംഗങ്ങളും പ്രവർത്തകരും ഉൾപ്പെട്ട നൂറു കണക്കിന് ആളുകൾക്ക് ഫ്‌ളോറിഡയിലെ വീടുകളിൽ വിഭവ സമൃദ്ധമായ ഓണസദ്യ എത്തിച്ചു കൊടുത്തു. ഫ്ളോറിഡയിൽ സുലഭമായ വാഴ ഇലകളും ഓണകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

തങ്ങൾ ഫ്‌ലോറിഡയിൽ ഓണസദ്യ കഴിക്കുന്നതിനു തലേന്ന് കേരളത്തിലെ പാവപ്പെട്ട 200 ആളുകൾക്ക് ഓണ സദ്യക്കു വേണ്ടിയ എല്ലാ സാധനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖമായ ഒരു മെന്റലി ചലൻജ്ഡ് സ്കൂളിലെ കുട്ടികൾക്കും അവരുടെ ബന്ധു കുടുംബങ്ങൾക്കും ആണ്‌ ഇപ്രാവശ്യം ഓണക്കിറ്റുകൾ നൽകിയതു. തിരുവല്ല വൈ.എം.സി.എ യിൽ വച്ച് നടത്തിയ ലളിതമായ ചടങ്ങിൽ വച്ചാണ് ഓണകിറ്റുകൾ വിതരണം ചെയ്‌തത്‌. വൈ.എം.സി.എ. പ്രസിഡൻറ് പ്രൊഫ. ഇ. വി. തോമസ് വിതരണ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ.ചെറിയാൻ പോളച്ചിറക്കൽ, വൈ.എം.സി.എ. സെക്രട്ടറി ജോയി ജോൺ തുടങ്ങിയവർ പങ്കെടുത്തു കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.

ഫ്‌ലോറിഡയിൽ നടത്തിയ ഓണസദ്യയ്ക്ക് പല സവിശേഷതകളൂം ഉണ്ടായിരുന്നു. എല്ലാവരും ഒരേ സമയത്തു സൂമിൽ ക്കൂടി‌ സദ്യ കഴിച്ചതു ഒരു നൂതന വെർച്യുൽ അനുഭൂതി പ്രദാനം ചെയ്തു. സദ്യക്ക് ശേഷം പൊതു സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രമുഖ പത്ര പ്രവർത്തകൻ എ.സി. ജോർജ് ഹ്യൂസ്റ്റൻ, ഫൊക്കാനാ ട്രസ്റ്റീ ബോര്ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ഫൊക്കാനാ സെക്രട്ടരി സാജിമോൻ ആൻറണി, റീജിയണൽ വൈസ് പ്രസിഡന്റ് ജേക്കബ് പടവത്തിൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു ആശംസാ പ്രസംഗങ്ങൾ നടത്തി.

ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് ഓണസന്ദേശം നല്‍കി. കോവിഡ് കാലഘട്ടം ലോകത്തിനു സമാനതകളില്ലാത്ത പ്രശ്നങ്ങൾ വിതച്ചെങ്കിലും മലയാളിയുടെ ഓണാഘോഷത്തിന്റെ മാറ്റ് വര്‍ദ്ധിക്കുകയെ ചെയ്തുള്ളു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു ഓണാഘോഷങ്ങൾ പലയിടത്തും പൊടിപൊടിച്ചു. ലോകമാസകലമുള്ള മലയാളി സമൂഹത്തിനു ഫൊക്കാനയുടെ ആശംസകൾ അദ്ദേഹം നേർന്നു. മാതൃ സംഘടനായ കൈരളി തന്നിലർപ്പിച്ച വിശ്വാസത്തിനു ജോർജി വർഗീസ് നന്ദി അറിയിച്ചു.

മിസ്സിസ് ലിബി ഇടിക്കുള, ഡോ. ഷീലാ വർഗീസ്, അവിനാഷ് ഫിലിപ്, ഡോ. മഞ്ചു സാമുവേൽ തുടങ്ങിയവൾ പാട്ടുകൾ പാടി ഓണപരിപാടിക്ക് മാറ്റു കൂട്ടി. ഫൊക്കാനാ മുൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനും കൈരളിയുടെ സ്ഥാപക നേതാവുമായ ഡോ മാമ്മൻ സി ജേക്കബ് കൈരളി ആര്ട്സ് ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. കോവിഡ് 19 ന്റെ ആരംഭത്തിൽ തന്നെ ഫ്‌ളോറിഡയിലെ ജനങ്ങള്ക്ക് കൈരളിയുടെ നേതൃത്വത്തിൽ 2000 മാസ്കുകൾ വിതരണം ചെയ്തിരുന്നു. പള്ളികളിലും, നഴ്സിംഗ് ഹോമുകളിൽ കൂടിയും മലയാളി സ്റ്റോറുകളിൽ കൂടിയുമാണ് കൈരളി ആര്ട്സ് സൗജന്യമായി മാസ്ക് വിതരണം നടത്തിയത്. മിയാമി റെസ്ക്യൂ മിഷനിൽ കൂടി 500 ആളുകൾക്ക് കോവിഡ് കാലത്തു ഭക്ഷണം വിതരണം നല്കി. റെസ്ക്യൂ മിഷന്റെ പ്രശംസാ പത്രവും കൈരളി ആർട്സിനു ലഭിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട കേരളത്തിലെ ചില ആളുകൾക്ക് ഉദാരമായ സഹായവും കൈരളി നൽകിയിരുന്നു. ഇതിനു സംഭാവനകളും സ്പോണ്സർഷിപ്പും നൽകിയ കൈരളി പ്രവർത്തകരോടും സുഹൃത്തുക്കളോടുമുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു. പ്രസിഡന്റ് വറുഗീസ് ജേക്കബ് സ്വാഗതവും , സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ നന്ദിയും രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top