Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി പി എം എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

September 15, 2020 , പി.പി. ചെറിയാന്‍

ദോഹ | ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി, അജി കുര്യാക്കോസ്, സീഷാൻ എന്നിവർ ചേർന്ന് ദോഹയിലെ ഇന്ത്യൻ എംബസിയിൽ എത്തി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയും നടത്തുകയും ചെയ്തു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിഷയങ്ങളെ പറ്റി ഗ്ലോബൽ പ്രസിഡണ്ടും മറ്റു ഭാരവാഹികളും അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു കോൺസുലർ പാസ്പോട്ട് സർവീസുകളിൽ സാധാരണക്കാർ നേരിടുന്ന കാല താമസവും മറ്റും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും പാസ്പോട്ടുകളും മറ്റും ഡെലിവറി ചെയ്യുവാനും ഓൺലൈൻ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രസിഡണ്ട് നിർദേശം വെക്കുകയും അതേ പറ്റി പഠിച്ച് നടപ്പിൽ വരുത്താൻ ശ്രമിക്കും എന്ന് അംബാസിഡർ ഉറപ്പ് നൽകി.

കോവിഡ് ഖത്തറിൽ രൂക്ഷമായ സന്ദർഭത്തിൽ പി എം എഫിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കും, എംബസിയുമായുള്ള സഹകരണത്തിനും വിമാനങ്ങൾ ചാർട്ട് ചെയ്തു ബുദ്ധിമുട്ടിയവരെ നാട്ടിൽ എത്തിച്ചതിനും പി എം എഫ് ഗ്ലോബൽ നേതാക്കളെയും ഖത്തർ ഭാരവാഹികളെയും അംബാസിഡർ ഡോ. ദീപക് മിത്തൽ പ്രത്യേകം അഭിനന്ദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top