Flash News

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചു, മധ്യസ്ഥത വഹിച്ച് ട്രം‌പ്

September 16, 2020 , ആന്‍സി

വാഷിംഗ്ടണ്‍ | യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ), ബഹ്റൈന്‍, ഇസ്രയേല്‍ എന്നീ മൂന്ന് രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പിടുന്ന ചടങ്ങിന് വൈറ്റ് ഹൗസ് സാക്ഷിയായി. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ധ്യക്ഷത വഹിച്ച പ്രത്യേക ചടങ്ങിൽ, നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഇസ്രായേൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റൈൻ എന്നീ രാജ്യങ്ങള്‍ ഔദ്യോഗികമായി നയതന്ത്ര-സമാധാന കരാറില്‍ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവർ പങ്കെടുത്തു.

കരാർ ഒപ്പിട്ടതോടെ യുഎഇയും ബഹ്‌റൈനും യഥാക്രമം ഇസ്രയേലുമായി നയതന്ത്രബന്ധം പുലർത്തുന്ന മൂന്നാമത്തെയും നാലാമത്തെയും രാജ്യങ്ങളായി. നേരത്തെ 1979 ൽ ഈജിപ്തും 1994 ൽ ജോർദാനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടിരുന്നു.

പതിറ്റാണ്ടുകളുടെ പോരാട്ടത്തിനും കലഹങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ശേഷം മിഡിൽ ഈസ്റ്റിൽ ഒരു പുതിയ തുടക്കം ഉണ്ടായിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ‘ചരിത്രം മാറ്റാനാണ് ഞങ്ങൾ ഇന്ന് ഇവിടെ കൂടിയത്,’ അദ്ദേഹം പറഞ്ഞു.

ഈ കരാർ നിറവേറ്റുന്നതിന് പ്രസിഡന്റ് ട്രംപിന്റെ വലിയ സംഭാവനയുണ്ട്. ഇത് അദ്ദേഹത്തിന്റെ വിദേശനയത്തിന്റെ പ്രധാന നേട്ടമായി ട്രംപ് ഭരണകൂടം കരുതുന്നു. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇസ്രായേൽ അനുകൂല ക്രിസ്ത്യാനികളുടെ പിന്തുണ അദ്ദേഹം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 13 നാണ് ഇസ്രയേൽ-യുഎഇ കരാർ പ്രഖ്യാപിച്ചത്, കഴിഞ്ഞ ആഴ്ച ഇസ്രായേൽ ബഹ്‌റൈൻ കരാർ പ്രഖ്യാപിച്ചിരുന്നു.

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി ഒരിക്കലും യുദ്ധം ചെയ്തിട്ടില്ല. രണ്ട് അറബ് രാജ്യങ്ങളും വർഷങ്ങളായി ഇസ്രയേലുമായി അനൗദ്യോഗികേതര ബന്ധം തുടര്‍ന്നിരുന്നു. അതേസമയം, പങ്കാളിത്തം, സമൃദ്ധി, സമാധാനം എന്നിവയുമായി ഭാവിയിൽ നിക്ഷേപം നടത്താൻ ഇസ്രായേലും യുഎഇയും ബഹ്‌റൈനും ഉത്സുകരാണെന്ന് നെതന്യാഹു പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top