വഴിയോര കച്ചവടക്കാർക്കെതിരെ അതിക്രമം; എഫ് ഐ ടി യു പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പാലക്കാട്: “വഴിയോര കച്ചവടക്കാർക്കെതിരെ അതിക്രമം, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക” എന്നാവശ്യപ്പെട്ടു കൊണ്ട് വഴിയോര കച്ചവട ക്ഷേമ സമിതി VKKS (FITU) പാലക്കാട് ജില്ലാ കമ്മിറ്റി കോട്ട മൈതാനം അഞ്ച് വിളക്കിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല FITU സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ ഉദ്ഘാടനം ചെയ്തു.

വഴിയോര കച്ചവടം എന്നാൽ ജീവിത പ്രതിസന്ധിയിൽ കണ്ണീരു കുടിക്കുന്ന സാധരണക്കാരിൽ ചിലരുടെ അവസാനത്തെ പ്രതീക്ഷയാണ്. അതിനെ തല്ലി ക്കെടുത്താനും ചവിട്ടി പുറത്താക്കാനും ഭരണകൂടവും പോലീസും ശ്രമിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ വഴിയോര കച്ചവട കാരനെ വില്ലന സാധനങ്ങളോടു കൂടി ചവിട്ടി തള്ളിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിന്റെ തെരുവുകളിൽ നിന്ന് വഴിയോര കച്ചവടക്കാരെ പറിച്ചെറിയാനുള്ള നീക്കം അവസാനിപ്പിക്കണം. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് മുഴുവൻ തൊഴിലാളികളും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

FITU ജില്ലാ പ്രസിഡന്റ് ബാബു തരൂർ അദ്ധ്യക്ഷത വഹിച്ചു. ടൈലറിംഗ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രിസിഡന്റ് അനീതൗഫീഖ്, FITU ജില്ലാ സെക്രട്ടറി അസീസ്സ് ആലത്തൂർ, വെൽഫെയർ പാർട്ടി ജില്ലാ സമിതിയംഗം അബ്ദുൾ സലാം, ശിഹാബ് ജൈനിമേട് തുടങ്ങിയവർ സംസാരിച്ചു.

VKKS (FITU) പാലക്കാട് ജില്ലാ സെക്രട്ടറി ശംസുദ്ദീൻ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ കോട്ടായി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment