നടുമുറ്റം തൈവിതരണം സമാപിച്ചു

നടുമുറ്റം ഖത്തർ ഏരിയ തലങ്ങളിൽ നടത്തിയ തൈ വിതരണം

കാലാവസ്ഥാ മാറ്റം ആരംഭിച്ചതതോടെ ഖത്തറിലെ വനിതാ കൂട്ടായ്മയായ കള്‍ച്ചറല്‍ ഫോറം നടുമുറ്റം പച്ചക്കറി വിളകളുടെ തൈവിതരണം വിവിധ ഏരിയകളിൽ ആരംഭിച്ചു. സ്ത്രീകളുടെ ഒഴിവ് സമയം പരമാവധി ഉപയോഗപ്പെടുത്തി ആവശ്യമായ പച്ചക്കറി വിളകൾ സ്വയം ഉൽപാദിപ്പിക്കുക എന്നതാണ് ഇതിലൂടെ നടുമുറ്റം ലക്ഷ്യം വെക്കുന്നത്. വനിതകൾ ആവേശത്തോടെ ഏറ്റെടുക്കാറുള്ള തൈവിതരണം എല്ലാ വർഷവും നടത്താറുണ്ട്.

പുത്തൻ കൃഷിരീതിയുടെ പാഠങ്ങൾ പകർന്ന് നൽകുന്ന ക്ലാസ്സുകളും തൈവിതരണത്തോടൊപ്പം സംഘടിപ്പിച്ചു. മാമുറ, മദീന ഖലീഫ, ഐൻ ഖാലിദ്, വക്ര, വുകൈർ, ദോഹ, ഖോർ, മത്താർ ഖദീം എന്നീ ഏരിയകളിൽ വിപുലമായി തൈവിതരണം നടത്തി.

സിമി പോൾ, നജ്മ നസിർ, മോന ഹലീമ, സജ്‌ന നജീം, മുഹ്സിന ശരീഫ് എന്നിവർ പ്രവാസലോകത്തെ കൃഷിരീതികളെ കുറിച്ച് വിവിധ ഏരിയകളിൽ ക്ലാസ്സ്‌ എടുത്തു.

കൾച്ചറൽ ഫോറം സംസഥാന സമിതി അംഗവും, നടുമുറ്റം അസിസ്റ്റന്റ് കോർഡിനേറ്ററുമായ റുബീന മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ നുഫൈസ, ഫാത്തിമത് സുഹ്‌റ, ഖദീജബി, സെബീല, സനിയ, വാഹിദ നസിർ, നജില നജീബ്, സകീന അബ്ദുള്ള, ബുഷ്‌റ, ഹുമൈറ, സാജിത ഇസ്മായിൽ എന്നിവർ അതാത് ഏരിയകളിൽ തൈ വിതരണവും അതോടനുബന്ധിച്ചുള്ള ഓൺലൈൻ കൃഷി പഠന ക്ലാസ്സും സംഘടിപ്പിച്ചു.

Print Friendly, PDF & Email

Related News

Leave a Comment