ഡിവൈൻ മ്യൂസിക്ക് സിൽവർ ജൂബിലി ആഘോഷിക്കുന്നു

ന്യൂയോർക്ക്: കാൽനൂറ്റാണ്ടായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ മ്യൂസിക്ക് സെപ്തംബർ 19 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10.30 ന് ഓൺലൈൻ മീഡിയ ആയ സൂമിലൂടെ നടത്തപ്പെടുന്ന സിൽവർ ജൂബിലി ആഘോഷം ചലച്ചിത്ര പിന്നണി ഗായകനും, പ്രമുഖ ക്രൈസ്തവ ഭക്തിഗായകനും ആയ കെ.ജി മാർക്കോസ് ഉത്‌ഘാടനം ചെയ്യുന്നു.

ചടങ്ങിൽ മുൻ ജേർണലിസ്റ്റും, മാർത്തോമ്മ സഭയുടെ കോഴിക്കോട് സിറ്റി ഇടവക വികാരിയും അനുഗ്രഹീത ഗായകനും ആയ റവ.സജു ബി.ജോൺ അധ്യക്ഷത വഹിക്കുന്നു. ശബ്‌ദം കൊണ്ട് ശ്രദ്ധേയനായ പ്രമുഖ ക്രിസ്തിയ ഭക്തിഗായകൻ ഇമ്മാനുവേൽ ഹെൻട്രി മുഖ്യാതിഥിയായി സംബന്ധിക്കുന്നു.

ജൂബിലിയുടെ ഭാഗമായി വാഴ്ത്തുന്നു യേശുവേ എന്ന പുതിയ ക്രിസ്‌തീയ ഭക്തി ഗാനം അന്നേ ദിവസം റിലീസ് ചെയ്യപ്പെടുന്നു. വിൻസ് തോമസിന്റെ വരികൾക്ക് ജോയൽ തോമസ് ഈണം നൽകി റെജി ഇമ്മാനുവേൽ ഓർക്കസ്ട്രഷൻ നിർവഹിച്ച ഗാനം ഇമ്മാനുവേൽ ഹെൻട്രിയാണ് പാടിയിരിക്കുന്നത്.

ഡിവൈൻ മ്യുസിക്ക് എന്ന.പ്രസ്ഥാനത്തെ കഴിഞ്ഞ 25 വർഷമായി നയിക്കുന്നത് ന്യുയോർക്കിൽ വസിക്കുന്ന ലാജി തോമസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രമോദ് ആണ്. തിരുവല്ലാ പുറമറ്റം കവുങ്ങുംപ്രയാർ ചുമത്രവേലിൽ കണിയാംപറമ്പിൽ പരേതനായ പ്രമുഖ ഭാഗവതർ സി.കെ കുരുവിളയുടെ കൊച്ചുമകൻ ആണ്.

അനേക മ്യുസിക്ക് പ്രോഗ്രാമുകളും, സ്റ്റേജ് പ്രോഗ്രാമുകളും ഡിവൈൻ മ്യുസിക്കിന്റ ബാനറിൽ കഴിഞ്ഞ നാളുകളിൽ നടത്തിയിട്ടുണ്ട്. അനേക ഗാനങ്ങളുടെ സീ.ഡി ഇറക്കുകയും, അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഗായകൻ കൂടിയായ ലാജി തോമസിന്റെ നേതൃത്വത്തിൽ ഡിവൈൻ വോയിസ് എന്ന പേരിൽ വെഡ്ഡിംഗ്‌ ക്വയറും ന്യുയോർക്കിൽ പ്രവർത്തിക്കുന്നുണ്ട്.

പല പുതിയ ഗാനങ്ങളും സഹോദരൻ ആയ വിൻസ് തോമസ് തന്റെ ജീവിത അനുഭവങ്ങളിലൂടെ രചിക്കുന്ന വരികളാണ്. സെപ്തംബർ 19 ശനിയാഴ്ച നടത്തപ്പെടുന്ന സിൽവർ ജൂബിലി സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഐ ലവ് മൈ ജീസസ് എന്ന ഫെയിസ് ബുക്ക് പേജിലൂടെയും ഈ പ്രോഗ്രാം കാണാവുന്നതാണ്. സൂം മീറ്റിംഗ് ഐഡി: 826 9403 8002, പാസ്സ്‌കോഡ്: 409670.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment