Flash News

സിബി‌എസ്‌സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് സൗകര്യമൊരുക്കണം: യുപിപി

September 17, 2020 , പ്രസ് റിലീസ്

സി ബി എസ് സി ബോർഡ് പരീക്ഷകൾ എഴുതുന്ന എല്ലാ കുട്ടികൾക്കും നിർബന്ധമായും ഓൺലൈൻ ക്ളാസുകൾ ലഭ്യമാക്കണം. ഫീസടക്കാൻ കഴിയാത്തവരെ മാറ്റിനിർത്തരുത്; വിദ്യാഭ്യാസ മന്ത്രാലയത്തിന് യു പി പി കത്ത് നൽകി

കോവിഡ് പാശ്ചാത്തലത്തിൽ ഫീസടയ്ക്കാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ കുട്ടികളെ ഓൺലൈൻ ക്ളാസ്സുകളിൽ നിന്നും വിലക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും, മാനുഷിക പരിഗണന നൽകി എല്ലാവർക്കും ക്ലാസ്സുകൾ ലഭ്യമാക്കണമെന്നും യു പി പി ആവശ്യപ്പെട്ടു.

അടുത്ത വർഷത്തെ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കേണ്ട കുട്ടികളുടെ കാര്യത്തിൽ അടിയന്തിര തീരുമാനം കൈകൊണ്ട് കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കണം. നീണ്ട കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാന പരീക്ഷകൾ അവർക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും പ്രോത്സാഹിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. തീർത്തും നിഭാഗ്യകരമായ കൊറോണ പ്രസന്ധിയിൽ പെട്ട പാവപെട്ട രക്ഷിതാക്കളുടെ മക്കളെന്ന പേരിൽ ഒരു നിലയിലും ഭാവിലേക്കു കാലെടുത്തുവെക്കുന്ന ഈ സമയത്ത് അവരെ നിരാശപെടുത്തരുത്. സ്‌കൂളിന് സഹായിക്കുവാൻ കഴിയില്ലെങ്കിൽ യു പി പി മുന്നിട്ടിറങ്ങിയ പോലെ കുട്ടികളെ സഹായിക്കുവാൻ തയ്യാറുള്ള നിരവധി രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും അതിനു തയ്യാറായിട്ടുണ്ട്.

റ്റ്യുഷൻ ഫീ മാത്രം വാങ്ങി ബാക്കി ഇപ്പോൾ ഉപയോഗിക്കാത്ത എയർ കണ്ടീഷൻ, മാഗസിൻ, ലൈബ്രറി, ഇൻഫറാസ്‌ട്രെച്ചർ, യൂത്ത്‌ഫെസ്റ്റിവൽ, ആനുവൽ ഫീ എന്നിവ ഒഴിവാക്കി രക്ഷിതാക്കളെ സഹായിക്കണമെന്നും യു പി ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ട്യൂഷൻ ഫീ മാത്രമായി അടച്ചാൽ പോലും സ്‌കൂളിലെ അദ്ധ്യാപകരടക്കമുള്ള മുഴുവൻ ജീവനക്കാർക്കും കൃത്യമായി വേതനം നൽകാൻ മതിയെന്നിരിക്കെ ശമ്പളം പിടിച്ചുവെക്കുന്നതും ഘട്ടം ഘട്ടം ആയി കൊടുക്കുന്നതും ദുരൂഹമാണ്.

സ്‌കൂളിൽ ഒരു നിയമം ഉണ്ടാക്കിയാൽ അത് എല്ലാ കുട്ടികൾക്കും ഒരു പോലെയാണ് നടപ്പിലാക്കേണ്ടത്. വിവേചനം വിദ്യാഭ്യാസകാര്യത്തിലെങ്കിലും കാണിക്കാതിരിക്കണം. ഫീസടക്കാൻ കഴിയാത്തവരെ തന്നെ വ്യത്യസ്തമായാണ് സ്‌കൂൾ മാനേജ്‍മെന്റ് കാണുന്നത്. വലിയ കുടിശ്ശികയുള്ള പല രക്ഷിതാക്കളുടെ മക്കൾക്കും ക്ളാസുകൾ ലഭ്യമാവുമ്പോൾ കോവിഡ് പ്രതിസന്ധി മൂലം മാത്രം ഉണ്ടായ പ്രയാസങ്ങൾ കാരണം ഒരു മാസത്തെ പോലും കുടിശ്ശികയുള്ള പല രക്ഷിതാക്കളുടെ മക്കൾക്കും ക്ലാസ്സുകൾ നിഷേധിക്കുകയാണ്. ഒരേ ബിൽഡിംഗില്‍ തന്നെ താമസിക്കുന്ന ഇത്തരം രക്ഷിതാക്കൾ ഉണ്ടെന്നത് എത്ര മാത്രം മാനസിക പീഡനം കുട്ടികളിലും അവരുടെ രക്ഷിതാക്കളും ഉണ്ടാവുമെന്നത് സ്‌കൂൾ മാനേജ്‌മന്റ് മനസ്സിലാക്കണം. രാഷ്ട്രീയവും മറ്റു പരിഗണകളും നോക്കിയല്ല കുട്ടികളോട് വിവേചനം കാണിക്കേണ്ടത്.

മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിലും കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ക്‌ളാസ്സുകൾ നിഷേധിക്കരുതെന്ന് നീതിന്യായ സംവിധാനങ്ങൾ തന്നെ പറഞ്ഞിട്ടുള്ള കാര്യം ബഹ്‌റൈനിലും പ്രായോഗികമാക്കുവാൻ ബന്ധപ്പെട്ടവരെ സമീപിക്കുവാൻ ഒരുങ്ങുയാണ് യു പി പി. ഒപ്പം ചെറിയ കുടിശ്ശികയുള്ള രക്ഷിതാക്കളെ സഹായിച്ച് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും അവസരം ഒരുക്കുകയാണ് ഞങ്ങൾ എന്ന് യു പി പി ഭാരവാഹികൾ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top