Flash News

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യുടെ ഫോമാ തിരഞ്ഞെടുപ്പ് സം‌വാദം സൂമിലൂടെ – സെപ്തംബര്‍ 21ന്

September 17, 2020 , എ.സി. ജോർജ്

ഹ്യൂസ്റ്റൺ | ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തകൃതിയായി നടക്കുന്ന ഈ അവസരത്തിൽ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. ഒരു സൂം ഡിബേറ്റ് (തിരഞ്ഞെടുപ്പു സംവാദം) സെപ്റ്റംബർ 21, തിങ്കളാഴ്ച വൈകുന്നേരം 8 മണി (EST- ന്യൂയോർക്ക്) സംഘടിപ്പിക്കുന്നു. എല്ലാ സ്ഥാനാർത്ഥികളേയും, പൊതുജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം സ്വാഗതം ചെയ്യുകയാണ്.

എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായി കൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമായി ഡിബേറ്റ് നടക്കുക President, Vice President, Secretary,Treasurer, Joint Secretary, Joint Treasurerഎന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സ്വയം പരിചയപ്പെടുത്തല്‍ സമയമനുവദിക്കുമെങ്കില്‍ മാത്രം നടത്തുന്നതായിരിക്കും.

ധാരാളം തസ്തികകളും, സ്ഥാനാര്‍ത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുകയാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളാ, ഇന്ത്യന്‍, അമേരിക്കന്‍, ഫോമയടക്കം മറ്റു സംഘടനാ ഇലെക്ഷന്‍ ഡിബേറ്റുകള്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്. അനേകര്‍ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റില്‍ പ്രവര്‍ത്തക സമീതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികള്‍ക്കു ഉന്നമനത്തിനായി എന്തെന്തു പ്ലാനുകള്‍, പദ്ധതികള്‍, പതിവിന്‍ പടിയുള്ള പരിപാടികള്‍ക്ക് പുറമെ എന്തെല്ലാം പുതുപുത്തന്‍ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത് തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചര്‍ച്ചക്കും, സംവാദങ്ങള്‍ക്കും, ആരോഗ്യ ദായകമായ വാദ പ്രതിവാദങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.

ഡിബേറ്റ് “സൂം” വഴിയായതിനാല്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയ ഡിവൈസുകള്‍ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. അതുപോലെ മോഡറേറ്ററുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. നാടിന്റെ നാനാഭാഗത്തുനിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ “സൂം” ഡിബേറ്റ് പരിപാടിയില്‍ സംഭവിച്ചേക്കാവുന്ന ചെറിയ സാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവര്‍ മനസിലാക്കി പ്രവൃത്തിക്കുമെന്നു സംഘാടകര്‍ക്കു ശുഭ പ്രതീക്ഷയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക: 281 741 9465, 813 401 4178, 713 679 9950, 914 409 5772

അവരവരുടെ സ്‌റ്റേറ്റ് സമയം, ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴകൊടുത്തിരിക്കുന്ന ലിങ്കു വഴിയോ, മീറ്റിംഗ് ഐഡിപാസ്സ്‌വേര്‍ഡ് വഴിയോ മീറ്റിംഗില്‍ /ഡിബേറ്റില്‍ കയറുക. പങ്കെടുക്കുക.

Kerala Debate Forum USA is inviting you to a scheduled Zoom meeting/FOMAA Debate

Topic: FOMAA (Federation of Malayalee Association in Americas) Election Debate
Time: Sep 21, 2020 08:00 PM Eastern Time (US and Canada)-New York Time

Join Zoom Meeting (Just click or press under or copy and paste under & Enter the meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207
Passcode: justice
One tap mobile
+13462487799,,2234740207#,,,,,,0#,,8284801# US (Houston)
+16699006833,,2234740207#,,,,,,0#,,8284801# US (San Jose)

Dial by your location
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801
Find your local number: https://us02web.zoom.us/u/kbqo7D7R0Q


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top