Flash News

ബിഹാറിൽ ചരിത്രപ്രസിദ്ധമായ കോസി റെയിൽ മഹാസേതു പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

September 18, 2020 , ശ്രീജ

ന്യൂദൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ കോസി റെയിൽ മെഗാ ബ്രിഡ്ജ് വീഡിയോ കോൺഫറൻസിലൂടെ ഇന്ന് (വെള്ളിയാഴ്ച) രാജ്യത്തിന് സമർപ്പിക്കും. അതോടൊപ്പം ബീഹാറിലെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട 12 റെയിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി മോദി സ്ഥാപിച്ചിട്ടുണ്ട്. ഈ അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് പരിപാടികളുടെയും മൊത്തം ചെലവ് ഏകദേശം 16,000 കോടി രൂപയാണ്.

“കോസി റെയിൽ മഹാസേതു” (മെഗാ ബ്രിഡ്ജ്) ബീഹാറിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും, ഇത് പ്രദേശത്തെ വടക്കുകിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ഓഫീസ് (പി‌എം‌ഒ) പറഞ്ഞു. 1.9 50 കിലോമീറ്റർ ആണ് കോസി നദിക്കു കുറുകെയുള്ള ഈ പാലത്തിന്റെ നീളം.

വളരെ മുൻപ് പഴയൊരു ഒരു പാലം ഇവിടെ സ്ഥിതി ചെയ്തിരുന്നു. ഇന്ത്യയേയും നേപ്പാളിനേയും പിടിച്ചുകുലുക്കിയ 1934-ലെ ഭൂകമ്പത്തിൽ, അത് പാടെ തകർന്നു പോയിരുന്നു.പിന്നീട് 2003-2004 കാലഘട്ടത്തിലാണ് പുതിയ പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുന്നത്. 516 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവായിരിക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങളുടെ 86 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.അതിർത്തി പ്രദേശമായതിനാൽ ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധങ്ങളിൽ ഈ പാലത്തിന്റെ നിർമ്മാണം വളരെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ബിഹാറിൽ നമ്മിൽ ബന്ധിപ്പിക്കുന്നതിനും ചരക്കു നീക്കത്തിനുമുള്ള സാധ്യതകൾ ഇതോടെ കൂടുതൽ എളുപ്പമായിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top