Flash News

മതഗ്രന്ഥത്തെയും രാഷ്ട്രീയാധുമാക്കുന്നത് അപഹാസ്യം: കോടിയേരി

September 18, 2020 , പ്രസീത

തിരുവനന്തപുരം | വിശ്വാസികളെ അപഹാസ്യരാക്കുന്ന പ്രവര്‍ത്തിയാണ് അവര്‍ പുണ്യഗ്രന്ഥമായി കണക്കാക്കുന്ന ഖുര്‍‌ആനെ രാഷ്ട്രീയാധുമായി പ്രതിപക്ഷം ഉപയോഗിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപി‌എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.

തന്റെ മകന്‍ നിയമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവന്‍ ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളും. അതിന് ഇങ്ങനെ ബഹളം വെച്ചിട്ട് എന്തു പ്രയോജനം – ലേഖനത്തില്‍ കോടിയേരി ചോദിക്കുന്നു. ദേശാഭിമാനിയില്‍ കോടിയേരിയുടെ പ്രതിവാര കോളത്തിലാണ് ഇക്കാര്യങ്ങള്‍ വിശദമായി അദ്ദേഹം എഴുതിയിരിക്കുന്നത്. ഇതിന്റെ തലക്കെട്ട് തന്നെ ഖുറാനോടോ അവഹേളനം എന്നാണ്. അപസര്‍പ്പക കഥകളെ വെല്ലുന്ന രീതിയിലാണ് കെട്ടുകഥകള്‍ ഓരോ ദിവസവും പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ തോതിലുള്ള പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് ഒരു തുടര്‍ ഭരണത്തിനുള്ള സാധ്യതയുണ്ട്. ഇതില്‍ വെകിളി പിടിച്ചിട്ടാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഒരുപോലെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു.

കെടി ജലീല്‍ ഒരു കാരണവശാലും രാജിവെയ്‌ക്കേണ്ടതില്ല. മുന്‍കാലങ്ങളിലും മതങ്ങളോട് അങ്ങേയറ്റം സൗഹാര്‍ദപൂര്‍വ്വമായ ഒരു സമീപനമാണ് ഈ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. മുമ്പ് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ മാര്‍പ്പാപ്പയെ കാണാന്‍ പോകുന്ന സമയത്ത് ഭഗവത് ഗീതയാണ് മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി നല്‍കിയതെന്നും കോടിയേരി വിവരിക്കുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അതിനെക്കുറിച്ചും കോടിയേരി മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മകന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ ഏത് ശിക്ഷയും നല്‍കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ മകനല്ല ആരായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തൂക്കിക്കൊല്ലുകയാണെങ്കില്‍ തൂക്കിക്കൊല്ലട്ടെയെന്ന് കഴിഞ്ഞ ദിവസവും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top