Flash News

ഹ്യൂസ്റ്റൺ സെൻറ് തോമസ് സിഎസ്ഐ ചർച്ചിന് ഇനി പുതിയ ദേവാലയം, നിർമ്മാണോദ്ഘാടനം സെപ്റ്റംബർ 19 ന്

September 18, 2020 , അജു വാരിക്കാട്

ഹ്യുസ്റ്റൺ | ഹ്യൂസ്റ്റൺ സെൻറ് തോമസ് സിഎസ്ഐ ചർച്ചിന്റെ നിർമ്മാണോദ്ഘാടനം 2020 സെപ്റ്റംബർ 19 ന് രാവിലെ 10 മണിക്ക് റവ തോമസ് കെ ഉമ്മൻ നിർവഹിക്കും. 16520 ചിംനിറോക് (chimney rock) റോഡിൽ പുതുതായി വാങ്ങിയ സ്ഥലത്ത് നിർമ്മാണം ആരംഭിച്ചു, 2021 മധ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്ന . ഈ ചടങ്ങിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും സാദരം ക്ഷണിച്ചു കൊള്ളുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

450 പേരെ ഉൾകൊള്ളത്തക്ക വിധത്തിൽ എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയുമുള്ള വലിയൊരു ദേവാലയം ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യങ്ങൾ മൂലം കഴിഞ്ഞ ചില വർഷങ്ങളിൽ ഹ്യുസ്റ്റണിലേക്കു വന്ന ചിലരെങ്കിലും പഴയ ദേവാലത്തിന്റെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതര സഭകളിലേക്കു പോകേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങൾക്കു ഒരു ശാശ്വത പരിഹാരമായാണ് പുതിയ ദേവാലയം എന്ന് ഭാരവാഹികൾ അറിയിച്ചു.

ചരിത്രം ചുരുക്കത്തിൽ

ബ്രിട്ടീഷ് അധിനിവേശ സമയത്ത് ഉണ്ടായിരുന്ന ആംഗ്ലിക്കൻ, യുണൈറ്റഡ് ചർച്ച് ഇൻ ക്രൈസ്റ്റ്, പ്രിസ്ബിറ്റേറിയൻ, മെതഡിസ്റ്റ് എന്നീ നാല് വ്യത്യസ്ത സഭകൾ ഒന്നിച്ചു ചേർന്നു കൊണ്ട് 1947 രൂപീകൃതമായ സിഎസ്ഐ സഭ ഇന്ന് 22 ഭദ്രാസനവും, 14000 ഇടവകകളും 3.8 ദശലക്ഷം അംഗങ്ങളുള്ള ഒരു ആഗോള സഭയായി മാറി. ചെന്നൈ ആണ് ആഗോള സിഎസ്ഐ സഭയുടെ ആസ്ഥാനം. ആതുരശുശ്രൂഷാ സേവന രംഗങ്ങളിൽ പ്രാവീണ്യം നേടിയവരിൽ ചിലർ നോർത്ത് അമേരിക്കയിലേക്ക് കുടിയേറി. അവരിൽ ചിലർ അമേരിക്കയിലെ എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ടെക്സാസിലെ ഹ്യൂസ്റ്റൺ നഗരത്തിലും എത്തിച്ചേർന്നു. അങ്ങനെ ഇവിടെ എത്തിച്ചേർന്ന 22 കുടുംബങ്ങൾ ഒന്നിച്ച് 1988 ൽ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അംഗീകാരത്തോടെ സെൻറ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ രൂപീകരിക്കുകയും 1991 ൽ 13630 (Almeda school road) അൽമേഡ സ്കൂൾ റോഡിൽ 200 പേർക്ക് ഒരുമിച്ചു വന്നു ആരാധിക്കത്തക്ക വിധത്തിലുള്ള ഒരു ദേവാലയം നിർമ്മിക്കുകയും ചെയ്തു. അചഞ്ചലമായ ദൈവ ആശ്രയത്തിൽ 28 വർഷം പിന്നിടുമ്പോൾ ഇന്ന് സെൻറ് തോമസ് സിഎസ്ഐ ചർച്ചിന്റെ ഭാഗമായി 132 കുടുംബങ്ങളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡൻറ് – വികാരി റവ: ജിജോ എബ്രഹാം (214) 444-0057, ബിൽഡിംഗ് കമ്മിറ്റി കൺവീനർ – ജോൺ ഡബ്ലിയു വർഗീസ് (832) 877 5545.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top