Flash News

ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാർഡ് ദാനം സെപ്റ്റംബർ 20-ന്

September 18, 2020 , പന്തളം ബിജു തോമസ്, പി.ആർ.ഒ

ഡാളസ്: ഫോമാ നാടകമേള അവാർഡുകൾ ഞായറാഴ്ച വൈകിട്ട് സൂം മീറ്റിങ്ങിലൂടെ പ്രഖ്യാപിക്കുമെന്ന് പൗലോസ് കുയിലിടാനും, നെവിൻ ജോസും അറിയിച്ചു.

ഫോമായുടെ നാടകമേളയിലെ നാടകങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു. അഭിനയ കലയുടെ മാസ്മരിക മർമ്മങ്ങൾ അനസ്യൂതം അരങ്ങിലേക്ക് ഒഴുകി വരുന്ന വിസ്മയ കാഴ്ചകൾ അമേരിക്കൻ മലയാളികളുടെ അഭിനയമികവിനു മിഴിവേകുന്നു. അമേച്വർ നാടകവഴിയുടെ പാത പിന്നിട്ടവർ പ്രൊഫഷനലിസത്തിന്റെ ഭാവാഭിനയങ്ങൾ ഓരോ രംഗത്തും പ്രതിഫലിപ്പിച്ചു. ഒന്നിനൊന്ന് മെച്ചമായ നാടകങ്ങൾ വിധികർത്താക്കളെ ധർമ്മസങ്കടത്തിലാക്കുന്നു. ഇനിയുള്ള രണ്ടു നാളുകൾ, വിധികർത്താക്കളുടേതാണ്. ഫോമായുടെ നാടകമേള 2020 യുടെ വിധികർത്താക്കളായി തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ-ജഡ്ജിങ്ങ് പാനലിനോടൊപ്പം കേരളത്തിലെ മികച്ച നാടകാചാര്യന്മാർ ഒത്തുചേർന്നുള്ള വിധിനിർണ്ണയം അന്തിമഘട്ടത്തിലാണ്. കുടുംബ പശ്ചാത്തലങ്ങൾ വേദികളാക്കിയ നാടകരംഗങ്ങൾ നടൻ വഴിയിലെ നാഴിക കല്ലുകളാണ്. ഫോമാ നാടകമേള 2020 എന്ന പേരിൽ ഒരാഴ്ച മുൻപ് ആരംഭിച്ച ഫെയിസ് ബുക്ക് പേജിലെ സന്ദർശകരുടെ എണ്ണം ഇതിനോടകം കാൽ ലക്ഷം കവിഞ്ഞു.

ഈ നാടക മത്സരത്തിലെ വിജയികൾക്കുള്ള പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്:

ഗ്രാന്റ് പ്രൈസ് – സിജിൽ പാലക്കലോടി
രണ്ടാം സ്ഥാനം – അനിയൻ ജോർജ്ജ്
മൂന്നാം സ്ഥാനം – തോമസ് റ്റി ഉമ്മന്‍
ബെസ്ററ് ആക്ടർ പുരസ്കാരം – റ്റി ഉണ്ണികൃഷ്ണന്‍
ബെസ്ററ് ആക്ട്രസ് – വിൽസൺ ഊഴത്തില്‍
ബെസ്ററ് സ്ക്രിപ്റ്റ് – ജോസ് മണക്കാട്ട്
ബെസ്ററ് ഡയറക്ടർ – ജിബി തോമസ്

വിജയികൾക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് ബിജു ആന്റണിയാണ്.

പരിപാടിയുടെ വിജയത്തിനായി സ്പോൺസർ ചെയ്തവർ:

ജോയ് ആലുക്കാസ്, സിജോ വടക്കൻ, തോമസ് കെ തോമസ് (അപ്പച്ചൻ), ജോൺ സി വർഗീസ്, ജിനോ കുര്യാക്കോസ്, ജോസഫ് ഔസോ, പ്രിൻസ് നെച്ചിക്കാട്ട്, ജോസ് വടകര, പോൾ ജോൺ (റോഷൻ) എന്നിവരോടൊപ്പം നിരവധി നാടകപ്രേമികൾ സഹായസഹകരണങ്ങൾ നിർലോഭം ലഭ്യമാക്കിയിട്ടുണ്ട്.

ഫോമായുടെ ഈ അവാർഡ് ദാന ചടങ്ങ് ഒരു മെഗാ ഈവന്റാക്കാനുള്ള പരിശ്രമത്തിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ. പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, ഡോക്ടർ പൂജ പ്രേം, കലാഭവൻ ജയൻ, ഡോക്ടർ ചന്ദ്രബോസ്, ബ്ലെസ്സൻ ഫിലിപ്പ് തുടങ്ങിയ പ്രമുഖ കലാകാരൻമാരുടെ ഒരു നീണ്ട നിര തന്നെ ഈ ചടങ്ങിന് മോടിയേകും. ജോർജിയയിൽ നിന്നുമുള്ള മിനി നായരാണ് അവാർഡ് ദാന ചടങ്ങിന്റെ എം. സി. കോവിഡ് മഹാമാരി കാലത്തും പ്രവാസി മലയാളിയുടെ നടനവൈഭവം വിളിച്ചോതുന്ന ഇത്തരം നാടക വേദികൾ ഫോമായുടെ പ്ലാറ്റ് ഫോമിൽ അവതരിപ്പിക്കാനായതിൽ, ചാരിതാർഥ്യം ഉണ്ടന്ന് ഫോമാ നാടകമേളയുടെ ഭാരവാഹികളായ നാഷണൽ കോഓർഡിനേറ്റർ പൗലോസ് കുയിലാടനെയും, കൺവീനർ നെവിൻ ജോസിനെയും അഭിനന്ദിച്ചുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ്, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ട്രഷറർ ഷിനു ജോസഫ്, ജോയിന്റ് ട്രെഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ സംയുക്തമായി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top