Flash News

കേരളത്തില്‍ കുടിയേറ്റത്തൊഴിലാളികളുടെ വേഷത്തില്‍ അല്‍ക്വയ്ദ ഭീകരര്‍

September 19, 2020

രാജ്യത്തെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട തീവ്രവാദികളെ എൻ‌ഐ‌എ അറസ്റ്റു ചെയ്തു. തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയിലെ തീവ്രവാദികള്‍ കേരളത്തിലും പശ്ചിമ ബംഗാളിലും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. റെയ്ഡുകളിൽ ഒമ്പത് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും എറണാകുളത്ത് നിന്നും ശനിയാഴ്ചയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഈ തീവ്രവാദികളെല്ലാം ദില്ലി, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. കൊച്ചി നേവൽ ബേസ്, ഷിപ്പ് യാർഡ് എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം. ആയുധങ്ങളും ബോംബ് നിർമാണ സാമഗ്രികളും അവരില്‍ നിന്ന് വലിയ അളവിൽ കണ്ടെടുത്തു.

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ അൽ-ക്വയ്ദ തീവ്രവാദികളുടെ അന്തർസംസ്ഥാന പ്രവര്‍ത്തനത്തെക്കുറിച്ച് എൻ‌ഐ‌എയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നു. നിരപരാധികളെ കൊന്ന് ഭീകരത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അൽ ഖ്വയ്ദയിൽ നിന്നുള്ള ഈ തീവ്രവാദികൾ പ്രധാന സ്ഥലങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി അന്വേഷണ ഏജൻസിക്ക് രഹസ്യാന്വേഷണം ലഭിച്ചിരുന്നു.

കേരളത്തിൽ കഴിഞ്ഞിരുന്ന ഭീകരർ, ഡൽഹിയിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടിരിക്കേയെന്ന് ദേശീയ അന്വേഷണ ഏജൻസി അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കളമശ്ശേരി പാതാളത്തും പെരുമ്പാവൂരിലുമാണ് ഭീകരര്‍ക്കായി ശനിയാഴ്ച പുലര്‍ച്ചെ എൻ ഐ എ റെയ്ഡ് നടത്തിയത്. കേരളത്തിൽ ഇവര്‍ ധനസമാഹരണം നടത്തി വരികയായിരുന്നുവെന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കാനായി സംഘത്തിലെ ചിലര്‍ ഡൽഹിയിലേയ്ക്ക് തിരിക്കാനിരിക്കുകയായിരുന്നുവെന്നും എൻഐഎയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അറസ്റ്റ് ഭീകരരുടെ ആക്രമണപദ്ധതി തകര്‍ത്തെന്നും എൻഐഎ അറസ്റ്റിനു ശേഷം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഇവര്‍ ഭീകരസംഘടനയിലേയ്ക്ക് ആകൃഷ്ടരായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളം ജില്ലയിൽ നിന്ന് മൂന്നു പേരെയും പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആറു പേരെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുന്നത്.. കേരളത്തിൽ നിന്ന് പിടികൂടിയവർ മൂവരും ബംഗാളികളാണെന്നാണ് വാര്‍ത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരും സംസ്ഥാന പോലീസിൻ്റെ ക്രിമിനൽ പട്ടികയിൽ ഉള്‍പ്പെട്ടവരല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇവരെ അറസ്റ്റ് വിവരം എൻഐഎ കേരള പോലീസിന് കൈമാറിയിട്ടുണ്ട്.

മുര്‍ഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെയാണ് എറണാകുളം ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്തുവരുകയാണ്. ഇതിൽ യാക്കൂബ് ബിശ്വാസ് ഒഴികെയുള്ള രണ്ട് പേരുകള്‍ സ്ഥിരീകരിച്ച വാര്‍ത്താ ഏജൻസിയായ എഎൻഐ ഇവരുടെ ചിത്രങ്ങളും പുറത്തു വിടുകയുണ്ടായി. മുര്‍ഷിദിനെ കളമശ്ശേരി പാതാളത്തെ താമസസ്ഥലത്തു നിന്നാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. പാതാളത്ത് നിര്‍മാണ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ മിക്ക ദിവസങ്ങളിലും ജോലിയ്ക്ക് പോയിരുന്നില്ല. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കുന്ന ഇവരെ ഡൽഹിയിലേയ്ക്ക് കൊണ്ടുപോകും.ഡിജിറ്റൽ ഉപകരണങ്ങള്‍, രേഖകള്‍, ‘ജിഹാദി പുസ്തകങ്ങള്‍’, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, നാടൻ തോക്കുകള്‍, പ്രദേശികമായി നിര്‍മിച്ച രക്ഷാകവചം, സ്വയം സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച ലേഖനങ്ങളും രേഖകളും തുടങ്ങിയവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എൻ‌ഐ‌എയുടെ ഈ നടപടി രാജ്യത്തെ ചില പ്രദേശങ്ങളിലെ തീവ്രവാദ സംഭവങ്ങളെ തടയാൻ സാധ്യതയുണ്ട്. ഈ തീവ്രവാദികളെ കൂടുതൽ അന്വേഷണത്തിനായി കേരളത്തിലെയും പശ്ചിമ ബംഗാളിലെയും കോടതികളില്‍ ഹാജരാക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top