തിരുവനന്തപുരം | കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 രോഗ വ്യാപനം വര്‍ദ്ധിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടിവരുന്നതനുസരിച്ച് രോഗം പടരുന്നതും വര്‍ദ്ധിക്കുകയാണ്. ഇന്ന് 4644 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രതിദിന വർദ്ധനയാണ് ഇന്നത്തേത്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2862 പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം ജില്ല തിരിച്ച്:
തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
88 ആരോഗ്യപ്രവർത്തകരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് 18 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന് (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന് (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന് പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന് (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന് (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന് (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
കോവിഡ്-19: സംസ്ഥാനത്ത് രോഗികളും ഹോട്ട്സ്പോട്ടുകളും കൂടുന്നു; ഇന്ന് 107 പേര്‍ക്ക് പോസിറ്റീവ്
കോവിഡ്-19: സംസ്ഥാനത്ത് സമ്പര്‍ക്കം വഴി രോഗവ്യാപനം കൂടുന്നു
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ വ്യാപകമായി പടരുന്നു, ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19: 5,022 പുതിയ കേസുകളുമായി കേരളത്തില്‍ രോഗികളുടെ എണ്ണം 3.33 ലക്ഷമായി
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: തൃശൂര്‍ ജില്ലയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗബാധ, ചൊവ്വാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്
കോവിഡ്-19: ആശങ്കകള്‍ വിട്ടൊഴിയാതെ കേരളം; ഇന്ന് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
കോവിഡ്-19: കേരളത്തിൽ രണ്ട് ലക്ഷത്തിലധികം കേസുകൾ, 29 മരണങ്ങൾ, മരണസംഖ്യ 771
കോവിഡ്-19: കേരളത്തില്‍ ഇതുവരെ 2794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് 97 പേര്‍ക്ക് പോസിറ്റീവ്
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
കോവിഡ്-19: തുടർച്ചയായ നാലാം ദിവസവും ഒരു ദിവസം 50000ത്തിലധികം കേസുകൾ
കോവിഡ്-19: കേരളത്തില്‍ 660 ഹോട്ട് സ്പോട്ടുകള്‍; ഇന്ന് 4538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു
കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
കോവിഡ്-19: പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ട്രംപ്
കോവിഡ്-19: കേരളത്തില്‍ ഹോട്ട്സ്പോട്ടുകള്‍ കൂടുന്നു, ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളത് പാലക്കാട്ട്
കോവിഡ്-19: കേരളത്തില്‍ 903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കോവിഡ്-19: ജാഗ്രതയോടെ സംസ്ഥാനം, കാക്കനാട്ടെ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു, എല്ലാവരും മറ്റൊരു കന്യാസ്ത്രീയുടെ സമ്പര്ക്കപ്പട്ടികയിലുണ്ടായിരുന്നവര്
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുന്നു, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് മരിച്ചു
Leave a Reply