- Malayalam Daily News - https://www.malayalamdailynews.com -

കോവിഡ്-19: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നു, ഇന്ന് 4644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം | കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 രോഗ വ്യാപനം വര്‍ദ്ധിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടിവരുന്നതനുസരിച്ച് രോഗം പടരുന്നതും വര്‍ദ്ധിക്കുകയാണ്. ഇന്ന് 4644 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രതിദിന വർദ്ധനയാണ് ഇന്നത്തേത്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. 2862 പേർ രോ​ഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം ജില്ല തിരിച്ച്:

തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

88 ആരോ​ഗ്യപ്രവർത്തകരും രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് 18 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന്‍ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന്‍ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]