Flash News

കാലാവസ്ഥാ വ്യതിയാനം കോവിഡ്-19 നേക്കാള്‍ ഭയാനകമായിരിക്കും; 2060 ഓടെ അതു സംഭവിക്കുമെന്ന് ബിൽ ഗേറ്റ്സ്

September 19, 2020 , ശ്രീജ

കോവിഡ് -19 ഭയാനകമാണെങ്കിലും, കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി കൂടുതൽ ഭയാനകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള തന്റെ ആശങ്കളും അദ്ദേഹം പങ്കുവച്ചു. അധികൃതര്‍ക്ക് ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.

കൊവിഡിന് വാക്സിന് നിര്‍മിക്കുന്നത് പോലെ ഇതിനെ പ്രതിരോധിക്കുന്നത് എളുപ്പാമാകില്ലെന്നും ബില്‍ ഗേറ്റ്സ് ഓര്‍മ്മപ്പെടുത്തി. “കൊവിഡ് നിങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച്‌ അവസാനിപ്പിക്കാന്‍ കഴിയും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകര്‍ച്ചവ്യാധി സമയത്ത് കണ്ടതിനേക്കാള്‍ വലുതായിരിക്കും.” ബില്‍ ഗേറ്റ്സ് പറഞ്ഞു.

2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കൊവിഡിനെ പോലെ മാരകമാകും. 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top