Flash News

വൈറ്റ് ഹൗസിലേക്ക് ട്രം‌പിന്റെ അഡ്രസില്‍ വന്ന കത്തില്‍ മാരക വിഷം ‘റസിന്‍’ പുരട്ടിയതായി റിപ്പോര്‍ട്ട്

September 20, 2020 , പ്രസീത

വാഷിംഗ്ടൺ | വൈറ്റ് ഹൗസ് അഡ്രസ്സിലെക്ക് അയച്ച ഒരു കത്തില്‍ മാരക വിഷമായ ‘റസിൻ’ അടങ്ങിയിരുന്നതായി നിരവധി മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഒരു ഫെഡറൽ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വിശദീകരിച്ചത്.

എൻ‌വലപ്പ് വൈറ്റ് ഹൗസില്‍ എത്തുന്നതിനുമുമ്പ് യു എസ് പോസ്റ്റല്‍ സര്‍‌വീസിന്റെ മെയിൽ സെന്ററിൽ തടഞ്ഞതായി ന്യൂയോർക്ക് ടൈംസ്, സി‌എൻ‌എൻ, വാൾസ്ട്രീറ്റ് ജേണൽ എന്നിവ റിപ്പോർട്ട് ചെയ്തു. എവിടെനിന്നാണ് ഈ കവർ വന്നതെന്നോ ആരാണ് അയച്ചതെന്നോ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വെളിപ്പെടുത്തിയിട്ടില്ല. യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും അന്വേഷണത്തിൽ സജീവമായി പങ്കു ചേരുന്നുണ്ട്. ക്യാനഡയിൽ നിന്നാണ് കവർ അയച്ചതെന്നു ചില സൂചനകളുണ്ട്. കനേഡിയൻ പൊലീസും എഫ്ബിഐയുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ട്രംപിന്‍റെ പേരും മേൽവിലാസവുമാണ് കവറിൽ ഉണ്ടായിരുന്നതെന്നും പറയുന്നു.

നേരത്തേയും ഇതേ തോതിൽ വിഷം പുരട്ടിയ കത്തുകൾ വൈറ്റ് ഹൗസിലേക്ക് അയച്ചിരുന്നു. 2018ൽ ട്രംപിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിലുള്ളവർക്കും റിസിൻ അടങ്ങിയ കവറുകൾ അയച്ച വില്യം ക്ലൈഡ് അലൻ എന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായിരുന്നു. ട്രംപിനു പുറമേ എഫ്ബിഐ ഡയറക്റ്റർ, അന്നത്തെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, അന്നത്തെ സിഐഎ ഡയറക്റ്റർ, ഉയർന്ന നാവികസേനാ ഉദ്യോഗസ്ഥൻ, വ്യോമസേനാ സെക്രട്ടറി തുടങ്ങിയവർക്കാണ് അലൻ അന്നു കത്തയച്ചത്. ഈ കത്തുകളും പരിശോധനയിൽ പിടിക്കപ്പെട്ടു.

2014ൽ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കും സീനിയർ ഉദ്യോഗസ്ഥർക്കും റിസിൻ അടങ്ങിയ കത്തുകൾ അയച്ച മിസിസിപ്പിക്കാരനെ 25 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് എഫ്ബിഐ പറഞ്ഞു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിനും എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ ഉൾപ്പെടെയുള്ള മറ്റ് ഫെഡറൽ ഉദ്യോഗസ്ഥർക്കുമെതിരെ മെയിൽ അയയ്ക്കുന്നതുൾപ്പെടെയുള്ള ഭീഷണികൾ നടത്തിയതിന് 2018 ൽ യൂട്ടാ സ്വദേശി വില്യം ക്ലൈഡ് അല്ലെൻ മൂന്നാമനെ പ്രതി ചേർത്തിരുന്നു. അലൻ കസ്റ്റഡിയിൽ തുടരുന്നു.

ഒബാമയ്ക്കും ന്യൂയോർക്ക് മുൻ മേയർ മൈക്കല്‍ ബ്ലൂംബെർഗിനും വിഷം പുരട്ടിയ അയച്ച കത്തുകൾ അയച്ചതിന് 2014 ജൂലൈയിൽ ഒരു ടെക്സസ് സ്വദേശിയെ 18 വർഷം തടവിന് ശിക്ഷിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top