Flash News

ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയ് വെബിനാര്‍ സെപ്തംബര്‍ 26 ശനിയാഴ്ച

September 20, 2020 , ജൂബി വള്ളിക്കളം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ നടത്തുന്നു. പകര്‍ച്ചവ്യാധിക്കൊപ്പം എങ്ങനെ ജീവിതം മുന്നോട്ടു നയിക്കാം? അതുമായി എങ്ങനെ പൊരുത്തപ്പെടാം (Life during and after pandemic: How can we better adapt?) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബിനോയി ജോര്‍ജ് DNP, APRN, PMHNP,LEPC ആണ് ക്ലാസ് എടുക്കുന്നത്. സെപ്റ്റംബര്‍ 26-നു ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെയാണ് വെബിനാര്‍. ഒരു മണിക്കൂര്‍ സി.ഇയും നല്‍കുന്നതാണ്.

ഐഎന്‍എഐയുടെ എല്ലാ മെമ്പേഴ്‌സിനും മെയില്‍ വഴിയായി ക്ലാസിനുള്ള വിവരങ്ങളും ലിങ്കും അയച്ചിട്ടുണ്ട്. അതുപോലെ inaiusa.org എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഎന്‍എഐ ഒരുക്കിയിരിക്കുന്ന ഈ വെബിനാര്‍ എല്ലാ നേഴ്‌സുമാരും പ്രയോജനപ്പെടുത്തണമെന്നു പ്രസിഡന്റ് ആനി ഏബ്രഹാമും സെക്രട്ടറി മേരി റെജീന സേവ്യറും ഓര്‍മ്മപ്പെടുത്തുന്നു. എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സൂസന്‍ മാത്യുവും, എപിഎന്‍ ചെയര്‍പേഴ്‌സണ്‍ റജീന ഫ്രാന്‍സീസുമാണ് ഈ വെബിനാറിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ മാത്യു 847 708 9266, റജീന ഫ്രാന്‍സീസ് 847 668 9883.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top