Flash News

എൻ‌ഐ‌എ പിടികൂടിയ അൽ-ക്വയ്ദ തീവ്രവാദികൾ ഡാർക്ക് വെബിലൂടെ പാക്കിസ്താനിലെ ഇടനിലക്കാരനുമായി ബന്ധപ്പെട്ടു

September 20, 2020 , ശ്രീജ

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും പതിനൊന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ എൻ‌ഐ‌എ ഒൻപത് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് തീവ്രവാദികൾ രക്ഷപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) നടത്തിയ അന്വേഷണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ-ക്വയ്ദ തീവ്രവാദികളെ ഡാർക്ക് വെബിലൂടെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തി.

അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) കൂടാതെ കേരളവും കൊൽക്കത്ത പോലീസും എൻ‌ഐ‌എയെ സഹായിച്ചു.

മുർഷിദ് ഹസൻ അഥവാ സോഫിക് ഈ തീവ്രവാദ മൊഡ്യൂളിന്റെ നേതാവാണെന്നും അയാളുടെ അടുത്ത സുഹൃത്തായ മൊസറഫ് ഹൊസീൻ പാകിസ്ഥാനിലെ ഇടനിലക്കാരുമായി ബന്ധമുള്ള ആളാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പരസ്പരം ബന്ധപ്പെടാൻ മൊസറഫ് എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചതായി എൻഐഎ കണ്ടെത്തി.

എൻ.ഐ.എയുടെ പിടിയിലായ ആറ് പേരിൽ നാല് പേർ ആണ് ഡാർക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നത്. ഒണിയൻ റൂട്ടർ ഉപയോഗിച്ച് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്ന ഇവർ ഡൽഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പോകാനും പദ്ധതിയിട്ടിരുന്നു.

കാശ്മീർ താഴ്വരയിലുള്ള ഇന്ത്യ-പാക് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങൾ ഇവർക്ക് കൈമാറുവാനായിരുന്നു പരിപാടി. ഇക്കാര്യം ഇവരെ ഹാഫിസ് എന്ന ഇടനിലക്കാരൻ അറിയിച്ചിരുന്നതുമാണ്. എൻ.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നാണ് എൻ ഐ എ ഉദ്യോഗസ്ഥർ പറയുന്നത്. മുർഷിദാബാദിലെ റാണിനഗറിൽ ഇയാൾ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അൽ ഖയ്ദയുടെ ബംഗാൾ ഘടകത്തിന് വേണ്ടി ഈ മദ്റസ വഴിയാണ് ഇയാൾ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേർ കൂടി ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസി സംശയിക്കന്നുന്നത്. 13 പേരുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെ ഇവർ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാൽ പിന്നീട് ഗ്രൂപ്പിലെ മെസേജുകൾ ഇവർ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ഐ.ടി വിദഗ്ദർ ഇവർ തമ്മിൽ അയച്ച മെസേജുകൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തി വരുന്നുണ്ട്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എൻ.ഐ.എ അന്വേഷണം നടത്തും. അൽ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി ആകെ ഒൻപത് പേരാണ് കഴിഞ്ഞ ദിവസം പിടിയിലാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top