Flash News

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്ന് 10 പേർ മരിച്ചു

September 21, 2020 , ആന്‍സി

മഹാരാഷ്ട്രയിലെ ഭിവണ്ടി നഗറിൽ മൂന്നു നില കെട്ടിടം തകര്‍ന്ന് 10 പേർ മരിച്ചു. ഇരുപതോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് കെട്ടിടം തകർന്നത്. ഒരു കുട്ടിയടക്കം അഞ്ച് പേരെ ഇതുവരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി. തിരച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

താനെ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (ടിഡിആർഎഫ്) ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. താനെയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് ഭിവണ്ടി. ധർങ്കർ നാക്കയ്ക്കടുത്തുള്ള നാർപോളിയിലെ പട്ടേൽ കാമ്പസിലെ കെട്ടിടമാണ് പുലർച്ചെ 3.40ന് തകര്‍ന്നു വീണതെന്ന് ടിഡിആർഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടസമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു.

‘മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ കെട്ടിടം തകര്‍ന്നു വീണതില്‍ ഞാൻ ഖേദിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവര്‍ വേഗത്തിൽ സുഖപ്പെടട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തകര്‍ന്ന കെട്ടിടത്തിന് എത്ര പഴക്കമുണ്ടെന്ന് അറിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോർപ്പറേഷൻ പ്രഖ്യാപിച്ച തകർന്ന കെട്ടിടങ്ങളുടെ പട്ടികയിൽ ഈ കെട്ടിടം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.

20 പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയതായി വാർത്താ ഏജൻസി ANI റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുറഞ്ഞത് 20-25 പേർ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് കരുതുന്നു.

സംഭവസ്ഥലത്ത് എൻ‌ഡി‌ആർ‌എഫ് സംഘം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ജീവനോടെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top