Flash News

സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയം “കര്‍ഷകശ്രീ 2020” അവാര്‍ഡുകള്‍ സമ്മാനിച്ചു

September 21, 2020 , സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയം ഇദംപ്രഥമമായി നടത്തിയ കര്‍ഷകശ്രീ അവാര്‍ഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.

വിൻസെൻറ് തോമസ് ആൻഡ് സിസിലി, ജസ്റ്റിൻ ആൻഡ് ജോജിമോൾ എന്നിവർ കര്‍ഷകശ്രീ 2020 ഒന്നാം സ്ഥാനവും, ബിജോ ആൻഡ് ലിഷ, സജി സെബാസ്റ്റ്യൻ ആൻഡ് ജോസി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മത്തായി ചേന്നാട്ടിന് ദൈവാലയത്തോടനുബന്ധിച്ചു തുടർച്ചയായി നടത്തിവരുന്ന ജൈവ പച്ച കൃഷി നടത്തിപ്പിനുള്ള കർകശ്രീ പ്രത്യേക അവാർഡിനർഹനായി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ജൈവ പച്ച കൃഷിത്തോട്ടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകിയത്തിനുള്ള പ്രത്യക അവാർഡ് ടോമി ആനിത്താനം ആൻഡ് തെരേസ കരസ്ഥമാക്കി.

ജോസ് ആൻഡ് നിഷ, ബിജു ആൻഡ് സിന്ധു, തോമസ് ആൻഡ് സിസി, സൈമൺ ആൻഡ് ഷൈനി, റോയ് ആൻഡ് ജോളി, സോജിമോൻ ആൻഡ് ബിന്ദു, ജസ്റ്റിൻ ആൻഡ് റീമ, ജോയ് ആൻഡ് സോണിയ, തോമസ് പടവിൽ ആൻഡ് ഓമന, മിനേഷ് ആൻഡ് ഷീന, അനോയി ആൻഡ് ഷീബ, റോണി ആൻഡ് മമത എന്നിവർക്ക് പ്രത്യേക ജൂറി അവാർഡുകളും നൽകപ്പെട്ടു.

ഇടവക വികാരി ഫാദര്‍. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ വിജയികള്‍ക്ക് പ്രശംസാ ഫലകവും, അവാര്‍ഡും വിതരണം ചെയ്തു. ഗ്രീൻ ആർമി നടത്തിയ ജൈവ പച്ചക്കറി പദ്ധതിയില്‍ പങ്കെടുത്ത് ഇതിനെ വിജയിപ്പിച്ച എല്ലാവരെയും അച്ചന്‍ അഭിനന്ദിക്കയും നന്ദി പറയുകയും ചെയ്തു.

ജൂറി അംഗങ്ങള്‍ വിശദമായി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയി പ്രഖ്യാപനം.

മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രം ഉപയോകിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ അവലഭിച്ചത്.

മത്സരത്തിലുപരിയായി പരസ്പര സൗഹാർദ്ദത്തിലൂടെ പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം­യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുന്‍ തലമുറക്കാര്‍ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

മേയ് 2016 -ൽ പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ഇടവകയിൽ തുടങ്ങിവെച്ച ജൈവ പച്ചക്കറി കൃഷി തുടർന്ന് ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ ഇടവകകുടുംബാംഗങ്ങൾക്കിടയിൽ പടർന്ന് പന്തലിക്കുകയായിരുന്നു.

സൃഷ്ടിയെയും സൃഷ്ടിജാലങ്ങളെയും ആദരവോടെ വീക്ഷിക്കുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വരുംതലമുറയ്ക്ക് ആവാസയോഗ്യമാക്കി ഈ പ്രപഞ്ചമെന്ന പൊതു ഭവനത്തെ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഫ്രാൻസിസ് പാപ്പയുടെ “ലൗദാത്തോ സി” ആഹ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വരും തലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സോമർസെറ്റ് സെൻറ് തോമസ് ഇടവക കൂട്ടായ്മയുടെ എളിയ സംരംഭമായിട്ടാണ് സീറോ ഗ്രീൻ ആർമി പ്രവർത്തിക്കുന്നത്.

അമേരിക്കയിൽ സമ്പൂർണ്ണ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദേവാലയം കൂടിയാണ് സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയം.

ബിനോയി തോമസ് സ്രാമ്പിക്കൽ, ജോസഫ് കളപ്പുരക്കൽ (സിബിച്ചൻ), ജിജി മേടയിൽ, മേരിദാസൻ തോമസ് എന്നിവരാണ് സീറോ ഗ്രീൻ ആർമിയുടെ സാരഥികൾ.

FOR MORE PHOTOS, CLICK HERE


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top